ക‍ര്‍ഷക സമരം ശക്തമാകും; ദില്ലി അതിർത്തിക്ക് ചുറ്റും ഇന്ന് ട്രാക്ടർ പരേഡ്, ഹരിയാന പൊലീസിന്‍റെ അനുമതിയില്ല

By Web TeamFirst Published Jan 7, 2021, 12:12 AM IST
Highlights

രാവിലെ പതിനൊന്ന് മണിയോടെ ആയിരത്തിലധികം ട്രാക്ടറുകൾ ദേശീയ പാതയിൽ റാലി നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം ശക്തമായി തുടരുന്നു. റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്ക് മുന്നോടിയായി കർഷകർ ഇന്ന് ദില്ലി അതിർത്തിക്ക് ചുറ്റും ട്രാക്ടർ പരേഡ് നടത്തും. കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ റാലി നടത്താനാണ് കർഷകരുടെ തീരുമാനം.

രാവിലെ പതിനൊന്ന് മണിയോടെ ആയിരത്തിലധികം ട്രാക്ടറുകൾ ദേശീയ പാതയിൽ റാലി നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. സമരം നടക്കുന്ന സിംഗു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ നിന്ന് കർഷകർ ട്രാക്ടറുകൾ പുറപ്പെടും. നാല് ഇടങ്ങളിൽ നിന്ന് പുറപ്പെടുന്ന കർഷകർ ദേശീയ പാതയിൽ കണ്ടു മുട്ടിയതിന് ശേഷം തിരിച്ചു പോകുമെന്നാണ് അറിയിപ്പ്.

എന്നാൽ ട്രാക്ടർ റാലിക്ക് ഹരിയാന പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. നാളെയാണ് കർഷകരും സർക്കാരും തമ്മിൽ എട്ടാം വട്ട ചർച്ച നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

click me!