രാഷ്ട്രപതിയുടെ സന്ദർശനത്തിന് ഗതാഗത നിയന്ത്രണം, ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു

Published : Jun 26, 2021, 10:13 PM ISTUpdated : Jun 27, 2021, 07:15 AM IST
രാഷ്ട്രപതിയുടെ സന്ദർശനത്തിന് ഗതാഗത നിയന്ത്രണം,  ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു

Synopsis

ഗുരുതരമായി രോ​ഗം ബാധിച്ച വന്ദന മിശ്ര എന്ന 50കാരിയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലേക്ക്  കൊണ്ടുപോകുകയായിരുന്നു. 

ലക്നൌ: രാഷ്ട്രപതിയുടെ ഉത്തർപ്രദേശ് സന്ദർശനത്തിനായി ഒരുക്കിയ ഗതാഗത നിയന്ത്രണത്തിൽപ്പെട്ട് ചികിത്സ കിട്ടാതെ ഗുരുതരാവസ്ഥയിലുള്ള സ്ത്രീ മരിച്ചു. മൂന്ന് ദിവസത്തെ ഉത്തർപ്രദേശ് സന്ദർശനത്തിനിടെ കാൺപൂരിൽ വച്ചാമ് സംഭവം നടന്നത്. ഇന്നലെ രാത്രി കാൺപൂ‍ർ  റെയിൽവെ സ്റ്റേഷനിലെത്തിയ രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാ‍ർ​ഗം സ്വന്തം ​ഗ്രാമത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. 

ഇതിനിടെ ​ഗുരുതരമായി രോ​ഗം ബാധിച്ച വന്ദന മിശ്ര എന്ന 50കാരിയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ യാത്രയിൽ ​ഗതാ​ഗതക്കുരുക്കിൽപ്പെട്ട വന്ദന ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. വന്ദന കൊവിഡ് മോചിതയായി ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂവെന്നാണ് റിപ്പോർട്ട്.

അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കാൺപൂ‍ർ ന​ഗർ പൊലീസ് കമ്മീഷണർ അസിം അരുൺ രം​ഗത്തെത്തി. തന്റെ പേരിലും കാൺപൂർ പൊലീസിന് വേണ്ടിയും മാപ്പുചേദിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഭാവിയിലേക്കുള്ള പാഠമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കേണ്ട വേണ്ട നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കുറിച്ചു.

സംഭവത്തിൽ രാഷ്ട്രപതി അസ്വസ്ഥനാണെന്നും കമ്മീഷ്ണറെയും ജില്ലാ മജിസ്ട്രേറ്റിനെയും വിളിച്ച്  സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വന്ദനയുടെ മരണത്തിൽ രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ഒരു സബ് ഇൻസ്പെക്ടറെയും മൂന്ന് കോൺസ്റ്റബിൾമാരെയും സസ്പെന്റ് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം