'ദയവായി വീട്ടിലിരിക്കൂ'; റോഡിൽ മുഴുവൻ വാഹനങ്ങൾ, അപേക്ഷിച്ചിട്ടും കേൾക്കാതെ ജനം, പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ

Web Desk   | Asianet News
Published : Mar 26, 2020, 08:42 AM ISTUpdated : Mar 26, 2020, 08:44 AM IST
'ദയവായി വീട്ടിലിരിക്കൂ'; റോഡിൽ മുഴുവൻ വാഹനങ്ങൾ, അപേക്ഷിച്ചിട്ടും കേൾക്കാതെ ജനം, പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ

Synopsis

ദയവായി വീട്ടിലിരിക്കൂ, വെളിയില്‍ പോകരുത്, നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ് എന്ന് ആദ്യം പൊലീസുകാരന്‍ ആവശ്യപ്പെടുന്നു.

ചെന്നൈ: കൊവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചുവെങ്കിലും നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പലരും ഇപ്പോഴും വാഹനങ്ങളുമായി ചുറ്റിക്കറങ്ങുന്ന കാഴ്ചകളാണ് കാണുന്നത്. ഇവരെ പറഞ്ഞ് മനസിലാക്കി മടക്കി അയക്കാൻ പൊലീസുകാർ പരമാവധി ശ്രമിക്കുകയാണ്. പലരും പൊലീസിനു നേരെ ആക്രോശിക്കുന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

ഇതിനിടെ വാഹനങ്ങളുമായി റോഡിലേക്കിറങ്ങിയ ആളുകളോട് മടങ്ങിപ്പോകാന്‍ പൊട്ടിക്കരഞ്ഞ് ആവശ്യപ്പെടുകയാണ് ഒരു ട്രാഫിക് പൊലീസുകാരന്‍. തമിഴ്നാട്ടിലാണ് സംഭവം. കൈകള്‍ കൂപ്പി നിന്ന് പൊട്ടിക്കരയുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ തമിഴ് വാര്‍ത്താ മാധ്യമമായ പോളിമര്‍ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. 

ബൈക്കിലെത്തിയ യാത്രികരോട് സമാധാനപരമായി മടങ്ങിപ്പോകാന്‍ പൊലീസുകാരൻ ആവശ്യപ്പെടുന്നു. എന്നാൽ, ജനങ്ങൾ ഇത് കൂട്ടാക്കാത്തതോടെയാണ് പൊലീസുകാരന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. ദയവായി വീട്ടിലിരിക്കൂ, വെളിയില്‍ പോകരുത്, നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ് എന്ന് ആദ്യം പൊലീസുകാരന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ മാനിക്കാതെ നിരവധിപ്പേര്‍ പൊലീസുകാരനെ മറികടന്ന് പോകുന്നത് വീഡിയോയില്‍ കാണാം.

നാട്ടിന് വേണ്ടി വീട്ടുകാര്‍ക്ക് വേണ്ടി ദയവ് ചെയ്ത് നിങ്ങള്‍ തിരികെ പോകണമെന്ന് പൊലീസുകാരന്‍ നിരവധിപ്പേരോട് ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് പൊലീസുകാരന് പിന്തുണയുമായി രംഗത്തെത്തുന്നത്.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു