കുടുംബവീട്ടിൽ പോയി തിരികെ വന്ന കുഞ്ഞ് ബന്ധുവിനെ കണ്ട് റോഡിലേക്ക്, അമ്മ ഫോണിൽ, 3 വയസുകാരന് ദാരുണാന്ത്യം

Published : Oct 06, 2024, 04:31 PM ISTUpdated : Oct 06, 2024, 04:32 PM IST
കുടുംബവീട്ടിൽ പോയി തിരികെ വന്ന കുഞ്ഞ് ബന്ധുവിനെ കണ്ട് റോഡിലേക്ക്, അമ്മ ഫോണിൽ, 3 വയസുകാരന് ദാരുണാന്ത്യം

Synopsis

അവധിക്ക് തിരുപ്പതിയിൽ പോയ് മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി എത്തിയ 3 വയസുകാരൻ റോഡിന് മറുവശത്തേക്ക് ഓടുന്നതിനിടെ ഓട്ടോ തട്ടി മരിച്ചു

ചെന്നൈ: മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി വീട്ടിലേക്ക് എത്തിയ മൂന്ന് വയസുകാരന് ഓട്ടോയിടിച്ച് ദാരുണാന്ത്യം. ചെന്നൈയിലെ തിരുവള്ളുർ ജില്ലയിലാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് സംഭവം, തിരുവലങ്ങാടിന് സമീപം നെടുമ്പരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. 

അവധിക്ക് തിരുപ്പതിയിൽ പോയ് മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി എത്തിയ 3 വയസുകാരൻ റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഇതേസമയം ഇതിലേ വന്ന ഓട്ടോ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയാണ്. ഗഗൻ സായി എന്ന മൂന്ന് വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മയ്ക്കപം രണ്ട് സഹോദരിമാർക്കും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. 

കുട്ടിയുടെ അമ്മയ്ക്കൊപ്പമായിരുന്നു മൂന്ന് വയസുകാരൻ റോഡിന് സമീപത്ത് എത്തിയത്. അമ്മയ്ക്ക് ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ കുട്ടി റോഡിലേക്ക് ഓടിപ്പോയതിന് പിന്നാലെയാണ് അപകടം. കുട്ടി ഓടി വരുന്നത് റോഡിന് എതിർ വശത്ത് നിന്ന ബന്ധുവും ഇതിലേ എത്തിയ ഓട്ടോയും ശ്രദ്ധിച്ചിരുന്നില്ല. ഓട്ടോ ഇടിച്ച് തെറിച്ച് വീണ മൂന്ന് വയസുകാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത പൊലീസ് അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഓട്ടോ ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം