
മുംബൈ: വ്യാാജ ആപ്പ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതിലൂടെ ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു. മുംബൈ ബോറിവാലി സ്വദേശിക്കാണ് പണം നഷ്ടപ്പെട്ടത്. ഇയാൾക്ക് ലഭിച്ച ആപ്പ് വ്യാജമായിരുന്നു. എന്നാൽ പണം നഷ്ടപ്പെട്ടപ്പോഴാണ് ഇത് തിരിച്ചറിയുന്നത്.
മുംബൈയിൽ നിന്നും അമൃത്സറിലേക്ക് പോവാനായിരുന്നു ആപ്പ് ഡൗൺലോഡ് ചെയ്തത്. തുടർന്ന് ഇയാൾ ജനുവരി 24ന് ടിക്കറ്റുകൾ ബുക്ക് ചെയ്തു. കുടുംബാംഗങ്ങൾക്കു വേണ്ടി 20000 രൂപയുടെ ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഇയാൾക്ക് സീറ്റ് നമ്പറോ മറ്റോ വന്നിരുന്നില്ല, മാർച്ച് ആറിന് കസ്റ്റമർ കെയർ നമ്പറിലേക്ക് ഇയാൾ വിളിച്ചിരുന്നു. ഇവരുടെ നിർദ്ദേശ പ്രകാരം വീണ്ടും രണ്ട് ആപ്പുകൾ കൂടി ഡൗൺവോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഈ ആപ്പുകളും ഡൗൺലോഡ് ചെയ്തു. ഇവരുടെ നിർദ്ദേശ പ്രകാരം ആപ്പിൽ ബാങ്കിന്റെ യൂസർ ഐഡിയും പാസ്പേർഡും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിലൂടെ വീണ്ടും പണം ആവശ്യപ്പെട്ടു. തുടർന്ന് വീണ്ടും 40000 രൂപ കൂടി നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ടിക്കറ്റ് കൺഫേം ചെയ്താൽ പണം തിരിച്ചു ലഭിക്കുമെന്നാണ് തട്ടിപ്പിനിരയായ വ്യക്തി കരുതിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റോ പണമോ തിരിച്ചു ലഭിച്ചില്ല. അങ്ങനെ ടിക്കറ്റ് കൺഫേം ആവുന്നതിന് വേണ്ടി നിരവധി തവണകളിലായി ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള വ്യാജ ആപ്പുകള്ഡ വഴിയുള്ള തട്ടിപ്പുകള്‍ നിരവധിയാണ്. ആപ്പുകള്‍ വഴി ലോണെടുത്ത് ഇരട്ടിയിലധികം പണമടച്ചും വീണ്ടും പണം ആവശ്യപ്പെടുന്നതായും പുറത്തുവന്നിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയായിരുന്നു ആപ്പുകളുടെ ലിങ്കുകള്‍ ലഭിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam