കാറിന് മുകളിൽ മൃതദേഹവുമായി സഞ്ചരിച്ചത് 18 കിലോമീറ്റർ; പൊലീസിന് വിവരം, അന്വേഷണം തുടങ്ങി

Published : Apr 16, 2024, 11:20 AM IST
കാറിന് മുകളിൽ മൃതദേഹവുമായി സഞ്ചരിച്ചത് 18 കിലോമീറ്റർ; പൊലീസിന് വിവരം, അന്വേഷണം തുടങ്ങി

Synopsis

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ടൊയോട്ട ഇന്നോവയുടെ മുകളിൽ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.

അമരാവതി: കാറിന് മുകളിൽ മൃതദേഹവുമായി 18 കിലോമീറ്റർ സഞ്ചരിച്ച് കാറുടമ. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ബൈക്കുമായി കാർ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. എന്നാൽ ബൈക്ക് യാത്രക്കാരന്റെ മൃതദേഹവുമായി കാർ 18 കിലോമീറ്ററാണ് സഞ്ചരിച്ചത്. 

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ടൊയോട്ട ഇന്നോവയുടെ മുകളിൽ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ വാഹനം കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറും ബൈക്കും അപകടത്തിൽ പെട്ടതായി പൊലീസ് കണ്ടെത്തിയത്. ബൈക്ക് ഓടിച്ചിരുന്ന യെരിസാമിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. 

വിവരം പൊലീസ് അറിഞ്ഞതോടെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ഇയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കലാപം മൂലം മണിപ്പൂർ വിടേണ്ടി വന്നു, വോട്ടവകാശം വിനിയോഗിക്കാൻ അവസരം വേണം, ഹർജി തള്ളി സുപ്രീം കോടതി

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല