
ബംഗളൂരു: നികുതിയടക്കാതെ റോഡിലിറങ്ങിയ ആഡംബര കാറുകൾ ബംഗളൂരു ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഓഡി, ഓസ്റ്റിൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെ 30 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്. ട്രാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മീഷണർ സി മല്ലികാർജുന്‍റെ നേതൃത്വത്തിൽ 41 ഉദ്യോഗസ്ഥരുടെ സംഘമാണ് ഓപ്പറേഷൻ നടത്തിയത്. റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരായ ബി ശ്രീനിവാസ് പ്രസാദ്, ദീപക്, ശ്രീനിവാസപ്പ, രഞ്ജിത് എന്നിവരാണ് എൻഫോഴ്‌സ്‌മെന്‍റ് സംഘത്തിൽ ഉണ്ടായിരുന്നത്.
നികുതി അടയ്ക്കാതെയാണ് ഈ കാറുകൾ സംസ്ഥാനത്ത് ഓടിച്ചിരുന്നതെന്നും പിടിച്ചെടുത്ത വാഹനങ്ങളിൽ നിന്ന് ഏകദേശം 3 കോടി രൂപ നികുതിയിനത്തിൽ ഈടാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗളൂരുവിലെ ആഡംബര വാഹന ഉടമകൾക്കിടയിൽ നികുതി പാലിക്കൽ നിർബന്ധമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഗതാഗത വകുപ്പിന്‍റെ മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം