
തിരുവനന്തപുരം: മലപ്പുറം കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ജീവനക്കാരെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ഓഫീസ് അറ്റൻഡൻ്റ് വി.ടി.പ്രകാശിനെയാണ് ക്രമക്കേടിനെ തുടർന്ന് സസ്പെൻഡ് ചെയ്തത്. സബ് ട്രഷറിയിൽ 2,88,500 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ട്രഷറി ഓഫീസർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ട്രഷറി ഡയറക്ടർ എ.എം.ജാഫർ പ്രകാശിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.