മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു, രാജിക്കത്ത് സമർപ്പിച്ചു

Published : Jul 16, 2026, 04:49 PM ISTUpdated : Jul 16, 2026, 04:53 PM IST
koel mallick

Synopsis

തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു. ജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ മൂന്ന് രാജ്യസഭാ എംപിമാർ രാജിവെച്ചിരുന്നു.

ദില്ലി: തൃണമൂൽ കോൺഗ്രസിനും മമതാ ബാനർജിക്കും വീണ്ടും തിരിച്ചടി. ഒരു രാജ്യസഭാ എംപി കൂടി രാജിവെച്ചു. എംപി കോയൽ മല്ലിക്കാണ് രാജിവെച്ചത്. രാജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ മൂന്ന് രാജ്യസഭാ എംപിമാർ രാജിവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലാണ് തെലുങ്ക് സിനിമതാരം കൂടിയായ കോയലിനെ തെരഞ്ഞെടുത്തത്. പാർട്ടി പരിപാടികളിലടക്കം സജീവമായിരുന്നു കോയൽ മല്ലിക്.

ടിഎംസിയുടെ വൻ പരാജയം

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ വലിയ തോതിലുള്ള കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. പാർട്ടിയുടെ 80 എം.എൽ.എമാരിൽ ഭൂരിഭാഗവും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പുതിയ വിഭാഗം രൂപീകരിക്കുകയും ലോക്സഭാ എം.പിമാർ മൂന്നാമതൊരു ചേരിയുണ്ടാക്കുകയും ചെയ്തതോടെയാണ് 'യഥാർത്ഥ തൃണമൂൽ ആര്' എന്ന തർക്കം രൂക്ഷമായത്. വിമത എം.എൽ.എമാർ മമതയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അവരുടെ അതൃപ്തി മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഇടപെടലുകൾക്കെതിരെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരിത്രപരമായ കുതിപ്പിന് ഒരുങ്ങി രാജ്യം, ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17 ന്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
ഹിന്ദുവിദ്യാർത്ഥിയുടെ ഹോം വർക്ക് ബുക്കിൽ കലിമയും ഫാത്തിഹയും വായിക്കാൻ നിർദേശം, പരാതി നൽകി മാതാപിതാക്കൾ