
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാൻ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തോടെ ബാൻഗര്‍ ബസാറിൽ നിന്നും മാരീച്ചയിലുള്ള വീട്ടിലേക്ക് പോകുന്നതിനിടെ കനാലിന് സമീപത്തുവെച്ചാണ് റസാഖ് ഖാനുനേരെ ആക്രമണം ഉണ്ടായത്.
അക്രമി സംഘം ആദ്യം റസാഖിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനുശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു. വെടിയേറ്റും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റുമാണ് മരണം. സംഭവ സ്ഥലത്ത് വെച്ചു തന്നെ റസാഖ് മരിച്ചിരുന്നു. സംഭവം നടന്ന് അധികം വൈകാതെ പൊലീസ് സ്ഥലത്തെത്തി കൊല നടന്ന സ്ഥലം സീൽ ചെയ്തു. സ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിച്ചു.
ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവം അറിഞ്ഞ് റസാഖ് ഖാനുമായി അടുത്ത ബന്ധമുള്ള കാന്നിങിൽ നിന്നുള്ള തൃണമൂല്‍ എംഎൽഎ ഷൗക്കത്ത് മൊല്ല സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണക്കാരായവരെ ഉടൻ പിടികൂടണമെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു
. അതിദാരുണമായ കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. വെടിവെച്ചശേഷവും ശരീരത്തിൽ മാരകായുധങ്ങള്‍ ഉപയോഗിച്ച് അതിക്രൂരമായി വെട്ടിപരിക്കേൽപ്പിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam