അധ്യക്ഷന്‍റെ ഇരിപ്പിടത്തിന് നേരെ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞു; ഡെറക് ഒബ്രയാന്‍ എംപിക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Dec 21, 2021, 10:26 PM IST
Highlights

ഇപ്പോള്‍ നടന്നുവരുന്ന ശീതകാല സമ്മേളനത്തിലേക്കാണ് വിലക്ക്. അതേ സമയം തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. 

ദില്ലി: രാജ്യസഭ അധ്യക്ഷന്‍റെ ഇരിപ്പിടത്തിന് നേരെ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയാനെ സസ്പെന്‍റ് ചെയ്തു. തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടയിലാണ് സംഭവം. ക്രമപ്രശ്നം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഓബ്രയാന്‍ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞത്. 

ഇപ്പോള്‍ നടന്നുവരുന്ന ശീതകാല സമ്മേളനത്തിലേക്കാണ് വിലക്ക്. അതേ സമയം തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി.  അതേ സമയം പ്രതിപക്ഷം തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ പ്രതിപക്ഷ ബഹളം വകവയ്ക്കാതെയാണ് ബില്ല് പാസാക്കിയത്.

Aadhaar Voter ID Link : ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കും; തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് ലോകസഭയിൽ പാസായി

ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയതിനാൽ ഇനി രാഷ്ട്രപതി ഒപ്പിട്ടാൽ ബിൽ നിയമമാകും. ബില്ലിനോടുള്ള എതിർപ്പ് പ്രകടിച്ചിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 

പ്രതിപക്ഷ ബഹളത്തിനിടെ  ഇന്നലെയാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോൾ രണ്ട് മിനിറ്റ് കൊണ്ടാണ് സുപ്രധാനമായ ബിൽ  സർക്കാർ ലോക്സഭയിൽ പാസാക്കിയെടുത്തത്. 

വോട്ടർ പട്ടികയിൽ ഒരു വർഷം ഒന്നിലധികം തവണ പുതുക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ചില പ്രത്യേക കാരണങ്ങളാൽ ആധാർ ഹാജരാക്കിയില്ലെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്നും ബില്ലിൽ പറയുന്നു. എന്നാൽ സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിൻറെ ലംഘനമാണ് ബില്ലെന്നും സുപ്രീം കോടതിയുടെ ആധാർ വിധി ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു. 

aslo read Aadhar Voter ID Linking : 'കള്ളവോട്ടിന് പൂട്ടിടാൻ കേന്ദ്രം' ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നു

aslo read 'ഫോൺ നിരന്തരം ചോർത്തുന്നു, മക്കളുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു', എന്തിന് ഈ ഭയം? ബിജെപി സർക്കാരിനോട് പ്രിയങ്ക

click me!