'കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയും'; സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി

Published : Feb 11, 2023, 06:06 PM ISTUpdated : Feb 11, 2023, 06:13 PM IST
'കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയും'; സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി

Synopsis

കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരായി മാറ്റുന്നു. ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു.

ദില്ലി: ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമർശം.

കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നു. ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും മോദി പറഞ്ഞു.

ത്രിപുരയെ സംഘർഷ മുക്തമാക്കിയത് ബിജെപിയാണെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസും ഇടത് പാർട്ടികളും സംസ്ഥാനത്തിന്‍റെ വികസനം ഇല്ലാതാക്കി. ത്രിപുരയെ പുരോഗതിയിലേക്ക് നയിച്ചത് ബിജെപി സർക്കാരാണെന്നും അംബാസയിലെ പ്രചാരണ റാലിയിൽ മോദി പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ ഗോമതിയിലെയും അംബാസയിലെയും റാലികളിലാണ് പ്രധാനമന്ത്രി ഇന്ന് പ്രചാരണത്തിന് എത്തിയത്. പ്രധാനമന്ത്രിയുടെ പ്രചാരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Also Read: രാഹുലും പ്രിയങ്കയും വന്നില്ല; ത്രിപുരയിൽ യെച്ചൂരിയുടെ കാല് തൊട്ട് വണങ്ങി കോൺഗ്രസ് സ്ഥാനാർത്ഥി

അതേസമയം, ത്രിപുരയിൽ അർദ്ധ സൈനിക വിഭാഗത്തിന് പകരം ഗുജറാത്ത് അസം പൊലീസിനെ വിന്യസിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവർ ത്രിപുരയിൽ സി പി എമ്മിനായി പ്രചാരണം നടത്തുന്നുണ്ട്. കോൺഗ്രസ് പ്രചാരണത്തിനായി അധിർ രഞ്ജൻ ചൗധരിയും ഇന്ന് ത്രിപുരയിൽ എത്തി.

Also Read: ത്രിപുരയിൽ രാജാവ്, ബിജെപിക്കും സിപിഎമ്മിനും തലവേദന; പ്രത്യുദ് ദേബിനിഷ്ടം കേരളത്തിലെ 'പുട്ട്'

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി; വാക്കാൽ പരാമർശവുമായി സുപ്രീം കോടതി
പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ