Latest Videos

വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ മാ‌ർച്ച്, പക്ഷേ വിരലിൽ മഷിയടയാളം; ട്രോളേറ്റ് ‘ പീപ്പിൾ ഫോര്‍ അണ്ണാമലൈ‘

By Web TeamFirst Published Apr 25, 2024, 2:13 PM IST
Highlights

ബിജെപി അനുകൂലികളായ ഒരു ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് പോളിങ് ദിവസം വൈകീട്ട് കെ അണ്ണാമലൈ ആരോപിച്ചിരുന്നെങ്കിലും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടില്ല

കോയമ്പത്തൂർ: കോയമ്പത്തൂരിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയവരുടെ പ്രതിഷേധം എന്ന പേരിൽ നടത്തിയ മാർച്ചിനെ ട്രോളിൽ മുക്കി സോഷ്യൽ മീഡിയ. ‘People for Annamalai‘ എന്ന പേരിൽ താലൂക്ക് ഓഫീസിലേക്കായിരുന്നു മാർച്ച്. ഒരു ലക്ഷം ബിജെപി വോട്ട് ഒഴിവാക്കപ്പെട്ടെന്നാരോപിച്ചായിരുന്നു മാർച്ച്‌. എന്നാൽ, മാർച്ചിൽ പങ്കെടുത്ത പലരുടെയും ചൂണ്ടുവിരലിൽ, വോട്ട് രേഖപ്പെടുത്തുമ്പോഴുള്ള മഷി അടയാളം ഉള്ളതിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ട്രോളുകൾ നിറയുന്നത്.

മാർച്ചിന്റെ ചിത്രങ്ങൾ പങ്കുവച്ച തമിഴ്നാട് വ്യവസായ മന്ത്രി ടി ആർ ബി രാജ അടക്കമുള്ളവർ ബിജെപിയെ പരിഹസിച്ചു. ബിജെപി അനുകൂലികളായ ഒരു ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് പോളിങ് ദിവസം വൈകീട്ട് കെ അണ്ണാമലൈ ആരോപിച്ചിരുന്നെങ്കിലും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടില്ല. പല ബൂത്തിലും 25 വോട്ട്  വരെ ഒഴിവാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 

'രാജ്യത്തിൻ്റെ പ്രധാനമന്ത്രി പരസ്യമായി വർഗീയത പറഞ്ഞു'; കൊടിയ അസമത്വത്തിന് അറുതി വരുത്തണമെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

click me!