
ഹൈദരാബാദ്: തെലങ്കാനയിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ടിആർഎസിന് കൂറ്റൻ ജയം. ആകെയുള്ള 5817 മണ്ഡൽ പരിഷത്തുകളിൽ ടിആർഎസ് 3557 സീറ്റുകളിൽ ജയിച്ചു. ബിജെപിക്ക് 211 സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. 1377 സീറ്റുകളുമായി കോൺഗ്രസ് രണ്ടാമതെത്തി.
സംസ്ഥാനത്ത് കോൺഗ്രസിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. സംസ്ഥാനത്തെ 538 ജില്ല പരിഷത്ത് ടെറിട്ടോറിയൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ടിആർഎസ് 443 എണ്ണത്തിൽ ജയിച്ചു. കോൺഗ്രസ് 75 സീറ്റിൽ വിജയിച്ചജപ്പോൾ ബിജെപിക്ക് ജയിക്കാനായത് വെറും ഏഴ് സീറ്റിൽ മാത്രം.
ഇതോടെ സംസ്ഥാനത്തെ ആകെയുള്ള 32 ജില്ലാ പഞ്ചായത്തുകളിലും ടിആർഎസ് ഭരണം ഉറപ്പായി. സംസ്ഥാനത്തെ 90 ശതമാനം മണ്ഡൽ പരിഷത്തുകളിലും ടിആർഎസ് ഭരണത്തിലെത്തുമെന്നും തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam