കാസിരം​ഗയിൽ കാണ്ടാമൃ​ഗത്തെ ഇടിച്ചുവീഴ്ത്തി ട്രക്ക്; നടപടിയെടുത്ത് അസം മുഖ്യമന്ത്രി, വീഡിയോയും പങ്കുവച്ചു

Published : Oct 10, 2022, 02:04 AM ISTUpdated : Oct 10, 2022, 02:07 AM IST
കാസിരം​ഗയിൽ കാണ്ടാമൃ​ഗത്തെ ഇടിച്ചുവീഴ്ത്തി ട്രക്ക്; നടപടിയെടുത്ത് അസം മുഖ്യമന്ത്രി, വീഡിയോയും പങ്കുവച്ചു

Synopsis

ട്രക്ക് ഡ്രൈവറെ തടഞ്ഞുനിർത്തി പിഴ ചുമത്തിയിട്ടുണ്ട്. കാണ്ടാമൃഗങ്ങളുടെ സ്ഥലത്ത് ഇങ്ങനെയുള്ള ലംഘനം അനുവദനീയമല്ലെന്നും വീഡിയോ പങ്കുവച്ച് അസം മുഖ്യമന്ത്രി പറഞ്ഞു. 

കാസിരംഗ: കാസിരംഗ നാഷണൽ പാർക്കിലൂടെ കടന്നുപോകുന്ന ഹൈവേയിൽ ഒരു ട്രക്ക് കാണ്ടാമൃഗത്തെ ഇടിക്കുന്ന വീഡിയോ പങ്കുവച്ച് മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ട്രക്ക് ഡ്രൈവറെ തടഞ്ഞുനിർത്തി പിഴ ചുമത്തിയിട്ടുണ്ട്. കാണ്ടാമൃഗങ്ങളുടെ സ്ഥലത്ത് ഇങ്ങനെയുള്ള ലംഘനം അനുവദനീയമല്ലെന്നും വീഡിയോ പങ്കുവച്ച് അസം മുഖ്യമന്ത്രി പറഞ്ഞു. 

 അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും വികസന പദ്ധതികളും മൂലം റോഡപകടങ്ങളിൽ വന്യമൃഗങ്ങൾ മരിക്കുന്നത് വർധിക്കുകയാണ്. ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളിയ്ക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിച്ചതായി ചൂണ്ടിക്കാണിച്ച അസം മുഖ്യമന്ത്രി, കാണ്ടാമൃഗങ്ങളുടെ പ്രദേശത്ത് വാഹനങ്ങളുടെ  വേഗതാ നിയമം ലംഘിക്കുന്നത് തന്റെ സർക്കാർ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു. ഒരു ട്രക്ക് ഹൈവേയിലേക്ക് പെട്ടന്ന് വന്ന് ഒരു കാണ്ടാമൃഗത്തെ ഇടിക്കുന്നതാണ് ഹിമന്ത ബിശ്വ ശർമ്മ പങ്കിട്ട  സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. ദേശീയപാത 37ലാണ് സംഭവം നടന്നത്. കാണ്ടാമൃഗം എഴുന്നേൽക്കാൻ ശ്രമിക്കുന്നതും ഇടറി വീഴുന്നതും വീഡിയോയിൽ കാണാം. പിന്നീട്, കാണ്ടാമൃഗം എഴുന്നേറ്റു കാട്ടിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവം നടന്ന ഹൽദിബാരി ഇടനാഴിയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 40 കിലോമീറ്ററാണ്, എന്നാൽ ട്രക്ക് മണിക്കൂറിൽ 52 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. "കാണ്ടാമൃഗങ്ങൾ നമ്മുടെ  സുഹൃത്തുക്കളാണ്. അവരുടെ ഇടത്തിൽ ഒരു ലംഘനവും അനുവദിക്കരുത്. ഹൽദിബാരിയിലെ ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ കാണ്ടാമൃഗം രക്ഷപ്പെട്ടു. വാഹനം തടഞ്ഞുനിർത്തി പിഴ ഈടാക്കി". ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.

Read Also: ആടുകളുടെ എണ്ണത്തിൽ കുറവ്, തർക്കം; മദ്യപിച്ചതിനു പിന്നാലെ അയൽക്കാരനെ വെടിവെച്ചുകൊന്നു 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാർലമെൻ്റിൽ ഇന്ന് നിർണായകം; പ്രതിപക്ഷത്തെ 118 അംഗങ്ങൾ ഒപ്പിട്ട പ്രമേയം ചർച്ച ചെയ്യും; വിപ്പ് നൽകി കോൺഗ്രസ്; സ്‌പീക്കറെ മാറ്റണമെന്ന ആവശ്യം ശക്തം
ഉസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ അറസ്റ്റിൽ