
മുംബൈ: മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈയിലെ പ്രമുഖ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 27കാരിയായ വിദ്യാര്‍ഥിനി ആശുപത്രിയില്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് എത്തിയത്. കുളിക്കാനായി ഹോസ്റ്റലില്‍ പോയപ്പോഴാണ് ആശുപത്രി ജീവനക്കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുളിമുറികള്‍ അടുത്തടുത്താണ് സ്ഥിതി ചെയ്തിരുന്നത്. വിദ്യാര്‍ഥിനി കുളിക്കുന്നതിനിടെ ആശുപത്രി ജീവനക്കാരന്‍ മതിലിന് മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ കണ്ട പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ പെണ്‍കുട്ടി വിവരം ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും മുംബൈ പൊലീസ് അറിയിച്ചു.
പിജി ഡോക്ടറുടെ ആത്മഹത്യ: ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: സ്ത്രീധന ആവശ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam