'ട്രാൻസ്ഫർ വാങ്ങി പോകൂ, അല്ലെങ്കിൽ വിആർഎസ് എടുക്കൂ'; ക്ഷേത്രാചാരം പാലിക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ ടിടിഡി

Published : Feb 05, 2025, 10:04 PM IST
'ട്രാൻസ്ഫർ വാങ്ങി പോകൂ, അല്ലെങ്കിൽ വിആർഎസ് എടുക്കൂ'; ക്ഷേത്രാചാരം പാലിക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ ടിടിഡി

Synopsis

ടിടിഡി ചെയർമാൻ ബിആർ നായിഡുവാണ് നടപടിക്ക് നിർദേശം നൽകിയത്. ജീവനക്കാർക്ക് മറ്റ് സർക്കാർ വകുപ്പുകളിലേക്ക് സ്ഥലംമാറി പോകുകയോ വിആർഎസ് എടുക്കുകയോ ചെയ്യണമെന്നാണ് നിർദേശം.

ഹൈദരാബാദ്: ക്ഷേത്രാചാരങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു.  ഉത്സവങ്ങളിലും ആചാരങ്ങളിലും പങ്കെടുക്കുന്നതിനൊപ്പം അഹിന്ദുക്കളുടെ മതപരമായ പ്രവർത്തനങ്ങളിലും പങ്കെടുത്തുവെന്നാരോപിച്ചാണ് നടപടി സ്വീകരിച്ചത്. ടിടിഡി ചെയർമാൻ ബിആർ നായിഡുവാണ് നടപടിക്ക് നിർദേശം നൽകിയത്. ജീവനക്കാർക്ക് മറ്റ് സർക്കാർ വകുപ്പുകളിലേക്ക് സ്ഥലംമാറി പോകുകയോ വിആർഎസ് എടുക്കുകയോ ചെയ്യണമെന്നാണ് നിർദേശം.

ഇത് പാലിക്കാത്ത പക്ഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വർഷങ്ങളായി, ക്ഷേത്ര ബോർഡും അനുബന്ധ സ്ഥാപനങ്ങളും ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്നതിനായി ടിടിഡി നിയമം മൂന്ന് തവണ ചട്ട ഭേദഗതി ചെയ്തിട്ടുണ്ട്. 1989-ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ ടിടിഡി ഭരിക്കുന്ന തസ്തികകളിലേക്കുള്ള നിയമനങ്ങൾ ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മതപരമായ സ്ഥാപനങ്ങൾക്ക് സ്വന്തം മതത്തിലെ അംഗങ്ങളെ നിയമിക്കാൻ അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 16(5) ഈ തീരുമാനത്തെ സാധൂകരിക്കുന്നു. ആന്ധ്രപ്രദേശ് ചാരിറ്റബിൾ, ഹിന്ദു മത സ്ഥാപനങ്ങൾ, എൻഡോവ്‌മെന്റ്‌സ് സബോർഡിനേറ്റ് സർവീസ് നിയമങ്ങളിലെ റൂൾ 3, മത സ്ഥാപനങ്ങളിലെ ജീവനക്കാർ ഹിന്ദു വിശ്വാസികളായിരിക്കണണെന്നും പറയുന്നു. 2023 നവംബറിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി റൂൾ 3 ശരിവെച്ചിരുന്നു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്