അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചതിൽ പ്രതികരിച്ച് ശശി തരൂർ; 'ഇന്ത്യക്ക് സമ്മർദ്ദം ചെലുത്താനാവില്ല'

Published : Feb 05, 2025, 09:45 PM ISTUpdated : Feb 05, 2025, 09:47 PM IST
അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചതിൽ പ്രതികരിച്ച് ശശി തരൂർ; 'ഇന്ത്യക്ക് സമ്മർദ്ദം ചെലുത്താനാവില്ല'

Synopsis

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെ ഇന്ന് അമൃത്‌സറിൽ എത്തിച്ചതിലാണ് ശശി തരൂരിൻ്റെ പ്രതികരണം

ദില്ലി: അമേരിക്കയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെതിരെ ശശി തരൂർ. അമേരിക്കക്ക് ഇവരെ സാധാരണ വിമാനങ്ങളിൽ  തിരിച്ചയക്കാമായിരുന്നെന്നും രേഖകൾ ഇല്ലാത്തവരെ  തിരിച്ചയക്കുന്നതിൽ എതിർപ്പില്ലെന്നും ശശി തരൂർ പ്രതികരിച്ചു. അനധികൃത കുടിയേറ്റക്കാർക്കായി ഇന്ത്യയ്ക്ക് സമ്മർദ്ദം ചെലുത്താൻ കഴിയില്ലെന്നും ഇന്ത്യയിൽ ബംഗ്ലാദേശികൾ അനധികൃതമായി കഴിയുന്നുണ്ടെങ്കിൽ അവരെ തിരിച്ചയ്ക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ നിന്നുള്ള 18000 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നാണ് യുഎസ് പ്രഖ്യാപനം. 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെ ആദ്യ ബാച്ചായി തിരിച്ചെത്തിച്ചത്. 40 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഇന്ന് രാവിലെയാണ് അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിലെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'