ട്രോളി പരിശോധിച്ചപ്പോൾ അധികൃതർ ഞെട്ടി; ലഭിച്ചത്  99 കോടി രൂപയുടെ ഹെറോയിൻ, ട്യൂഷൻ ടീച്ചർ പിടിയിൽ 

Published : Aug 27, 2022, 11:46 AM ISTUpdated : Aug 27, 2022, 11:50 AM IST
ട്രോളി പരിശോധിച്ചപ്പോൾ അധികൃതർ ഞെട്ടി; ലഭിച്ചത്  99 കോടി രൂപയുടെ ഹെറോയിൻ, ട്യൂഷൻ ടീച്ചർ പിടിയിൽ 

Synopsis

വീട്ടിലിരുന്ന് കുട്ടികൾക്ക് ട്യൂഷനുകൾ നടത്തുന്ന അധ്യാപകനായിരുന്നു ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു. വിദേശ ജോലി പരസ്യം കണ്ടാണ് ഇയാൾ മയക്കുമരുന്ന് സംഘത്തിന്റെ ഭാ​ഗമാകുന്നത്.

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകൻ പിടിയിൽ.  14 കിലോ ഹെറോയിനാണ് ഇയാളിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തത്. എത്യോപ്യയിലെ അദ്ദിസ് അദാബയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നും തെലങ്കാന സ്വദേശിയാണെന്നും അധികൃതർ പറഞ്ഞു. രണ്ട് ട്രോളി ബാഗുകളിൽ ഒളിപ്പിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ബെംഗളൂരു വഴി ദില്ലിയിലേക്ക് വൻതോതിൽ ഹെറോയിൻ കടത്തുന്നതായി ഡിആർഐയുടെ ബെംഗളൂരു യൂണിറ്റിന് സൂചന ലഭിച്ചിരുന്നു.

ഓഗസ്റ്റ് 19ന് രാത്രി വിമാനത്താവളത്തിലെത്തിയ സംഘം എത്യോപ്യൻ എയർലൈൻസ് വിമാനത്തിനായി കാത്തിരുന്നു.  യാത്രക്കാർ ഇറങ്ങിയ ഉടൻ, ഡിആർഐ സംഘം തെലങ്കാനയിൽ നിന്നുള്ള 52കാരനെ സംശയത്തെ തുടർന്ന് തടഞ്ഞു. കമ്പ്യൂട്ടർ സ്കാനറുകളിൽ നിന്ന് രക്ഷപ്പെടാൻ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ച തവിട്ട് നിറത്തിലുള്ള പാക്കറ്റുകൾ അടങ്ങിയ രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. അടിഭാഗത്ത് അധിക അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 

കോഴിക്കോട് വിവാഹ വീട്ടില്‍ മോഷണം: 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി

വീട്ടിലിരുന്ന് കുട്ടികൾക്ക് ട്യൂഷനുകൾ നടത്തുന്ന അധ്യാപകനായിരുന്നു ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു. വിദേശ ജോലി പരസ്യം കണ്ടാണ് ഇയാൾ മയക്കുമരുന്ന് സംഘത്തിന്റെ ഭാ​ഗമാകുന്നത്.  മയക്കുമരുന്ന് കാരിയറാകാൻ എത്യോപ്യയിലേക്ക് പോകുന്നതിനായി സംഘവുമായി കരാറിലെത്തി. എത്യോപ്യയിൽ നിന്നെത്തിച്ച മയക്കുമരുന്ന് ദില്ലിയിൽ എത്തിക്കുന്നതിനായി ഇയാൾ ബെംഗളൂരുവിൽ നിന്ന് മറ്റൊരു വിമാനം ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ടതായും കണ്ടെത്തി. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ഇയാളെ ഞായറാഴ്ച ബെംഗളൂരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹെറോയിൻ കടത്ത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. 
 

PREV
Read more Articles on
click me!

Recommended Stories

തിരിച്ചടി, വനിതാ ജീവനക്കാർക്ക് ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിയ സർക്കാർ ഉത്തരവിന് സ്റ്റേ, കര്‍ണാടക ഹൈക്കോടതി ഉത്തരവ്
ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...