
മുംബൈ: ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്‌സ്) തട്ടിപ്പ് കേസില്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ സിഇഒയെ പൊലീസ് ആറസ്റ്റ് ചെയ്തു. മുംബൈ പൊലീസ് ആണ് ബാര്‍ക്ക് മുന്‍ സിഇഒ ആയിരുന്ന പാര്‍ത്തോ ദാസ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. കേസുമായ ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 15-ാമത്തെ വ്യക്തിയാണ് ഗുപ്ത.
പുണെ ജില്ലയിലെ രാജ്ഗഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് (സിഐയു) ആണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മുംബൈയിലെ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ ആറിനാണ് ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ബാര്‍ക് മുന്‍ സിഒഒ റാമില്‍ രാംഗരിയ അടക്കമുള്ളവരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam