മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ നിർണായക പ്രസ്താവന

Published : Jun 18, 2026, 10:56 AM ISTUpdated : Jun 18, 2026, 11:07 AM IST
CM Vijay

Synopsis

പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന. 

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് ഉയര്‍ത്തും. നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന. തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി. കീഴ്‌വഴക്കം പിന്തുടർന്ന് വിജയ് സർക്കാർ നടപടികള്‍ ആരംഭിച്ചത്. ആദ്യം തമിഴ് തായ് വാഴ്ത്താണ് ആലപിച്ചത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല. 

പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടി എന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമര്‍ശിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ല. 

ഡിഎംകെയ്ക്കെതിരെയും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ല. കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ലഹരിയൊഴുക്ക്. ദ്വിഭാഷനയം തുടരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കും. കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിക്കുകയും ചെയ്തു. ത്രിഭാഷനയവുമായി കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന രാഷ്ട്രീയ നയം വിജയ് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ നിലപാട് തന്നെയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് പുതിയ തലവേദന: അത്യാധുനിക മുങ്ങിക്കപ്പലുമായി പാകിസ്ഥാൻ ബംഗാൾ ഉൾക്കടലിലേക്ക്; ഹംഗോർ ക്ലാസ് അന്തർവാഹിനി കറാച്ചിയിലെത്തി
കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല, കർഷകര്‍ വീണ്ടും തെരുവിലേക്ക്; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ മോർച്ച, ജൂലയ് 28, 29 തീയതികളിൽ ദില്ലിയിൽ കൺവെൻഷൻ