
ചെന്നൈ: തമിഴകം വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. വിസിൽ ആണ് ടിവികെയ്ക്ക് ലഭിച്ച ചിഹ്നം. തമിഴ്നാട്ടിലും പുതുച്ചേരിയിലും നടക്കുന്ന തെരഞ്ഞെടുപ്പിൽ വിസിൽ ആയിരിക്കും ചിഹ്നം. വിജയ് ആവശ്യപ്പെട്ട 10 ചിഹ്നങ്ങളിൽ ഒന്നാണിത്. പാർട്ടി നൽകിയ പട്ടികയിൽ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിസിൽ അനുവദിച്ചത്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പുകളിൽ ടിവികെ യ്ക്ക് വിസിൽ ചിഹ്നമാക്കാമെന്ന് കമ്മീഷൻ അറിയിച്ചു. സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വിജയ് ഉപയോഗിച്ചിട്ടുള്ള വിസിലിന് വളരെ വേഗം വോട്ടർമാർക്കിടയിൽ സ്വീകാര്യത നേടാമെന്നാണ് ടിവികെയുടെ പ്രതീക്ഷ. വിസിൽ വിജയത്തിന്റെ ചിഹ്നമാണെന്ന് ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് പ്രതികരിച്ചു. ക്രിക്കറ്റ് ബാറ്റ്, ഓട്ടോറിക്ഷ തുടങ്ങിയ ചിഹ്നങ്ങളും പാർട്ടി സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ചിഹ്നം അനുവദിക്കുന്നത് വൈകുന്നതായി ടിവികെ പരാതിപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുനീക്കങ്ങൾ ശക്തമാക്കുകയാണ് ഡിഎംകെയും എഐഎഡിഎംകെയും. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നടൻ വിജയ് ഒറ്റപ്പെടുന്നത്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഇതുവരെയും ഒരു സഖ്യകക്ഷിയെയും ഒപ്പം ചേർക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. സഖ്യകക്ഷികളെ കിട്ടാതെ വിജയ്‌യുടെ പാർട്ടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam