'ആർഎസ്എസിനും മോദിക്കുമെതിരായ പോരാട്ടവും ഇനി ശ്രദ്ധേയമാകും' വിജയ്യുടെ ടിവികെയുടെ ഇന്ത്യ മുന്നണി പ്രവേശത്തെ സ്വാഗതം ചെയ്ത് മാണിക്കം ടാഗോർ

Published : Oct 03, 2026, 07:09 PM IST
Manickam Tagore vijay

Synopsis

വിജയുടെ ടിവികെ ഇന്ത്യ സഖ്യത്തിൽ ചേർന്നതിനെ സ്വാഗതം ചെയ്ത് മാണിക്കം ടാഗോർ. ടി വി കെയുടെ വരവോടെ തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണി കൂടുതൽ ശക്തമായി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഒക്ടോബർ 15 ന് ഇന്ത്യ സഖ്യത്തിന്റെ സംയുക്ത പ്രക്ഷോഭം നടക്കും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ തമിഴക വെട്രി കഴകം (ടി വി കെ) ഇന്ത്യ സഖ്യത്തിൽ ചേർന്നതിനെ സ്വാഗതം ചെയ്ത് പി സി സി അധ്യക്ഷനും എം പിയുമായ മാണിക്കം ടാഗോർ രംഗത്ത്. ഇന്ത്യ മുന്നണിക്കും തമിഴ്‌നാട് രാഷ്ട്രീയത്തിനും വലിയ കരുത്താകുന്നതാണ് വിജയ്യുടെ തീരുമാനമെന്ന് മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു. ടി വി കെയുടെ വരവോടെ തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണി കൂടുതൽ ശക്തമായെന്നും ആർ എസ് എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ പോരാട്ടം ഇനി കൂടുതൽ ശ്രദ്ധേയവും നിർണായകവുമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടർ പട്ടിക പരിഷ്കരണത്തിലെ അട്ടിമറികൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും ഒക്ടോബർ 15 ന് തമിഴ്‌നാട്ടിൽ ഇന്ത്യ സഖ്യത്തിന്റെ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മാണിക്കം ടാഗോർ അറിയിച്ചു.

വിജയ്യുടെ നിർണായക നീക്കം

ചെന്നൈ സത്യമൂർത്തി ഭവനിൽ ചേർന്ന ഇന്ത്യ മുന്നണിയുടെ കൺസൾട്ടേറ്റീവ് യോഗത്തിൽ ടി വി കെ പ്രതിനിധികൾ പങ്കെടുത്തതിന് പിന്നാലെയാണ് മാണിക്കം ടാഗോറിന്‍റെ പ്രതികരണം. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭം ആസൂത്രണം ചെയ്യാൻ വിളിച്ച യോഗത്തിൽ ടി വി കെ നേതാക്കളും മന്ത്രിമാരുമായ ആധവ് അർജ്ജുന, മരിയ വിൽസൺ എന്നിവരാണ് പങ്കെടുത്തത്. സെപ്റ്റംബറിൽ തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിൽ രൂപീകരിച്ച 'സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്' തമിഴ്‌നാട്ടിലെ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും, ആ അടിസ്ഥാനത്തിലാണ് യോഗത്തിൽ പങ്കെടുത്തതെന്നമായിരുന്നു ടി വി കെ ദേശീയ വക്താവ് ഫെലിക്സ് ജെറാൾഡിന്‍റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകൾക്ക് നേരെയുള്ള ബോഡി ഷെയ്മിംഗ് സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പരിധിയിൽ വരില്ല: കർണാടക ഹൈക്കോടതി
'സ്വയം പ്രഖ്യാപിത ലിബറലുകള്‍, ബിജെപിയെക്കാൾ വിഷം, വിഡ്ഢികളുടെ കൂട്ടം', കോൺഗ്രസിനെ പേര് പറയാതെ വിമർശിച്ച് സിജെപി; 'ആപ്പ് മോഡൽ ഹൈജാക്കെ'ന്ന് തിരിച്ചടി