പൊതുവേദിയിൽ കോൺഗ്രസിന്‍റെ ദളിത്‌ എംപിയെ അവഹേളിച്ച് ടിവികെ എംഎൽഎ; എംപിയുടെ കൈയിൽ നിന്ന് മെഴുകുതിരി വാങ്ങി നിലത്തിട്ടു

Published : Oct 05, 2026, 04:37 PM IST
congress mp tvk mla

Synopsis

സർക്കാർ പരിപാടിയിൽ നിലവിളക്ക് കൊളുത്തുന്നതിനിടെ കോൺഗ്രസിന്‍റെ ദളിത്‌ എംപിയോട് ടിവികെ എംഎൽഎ അപമര്യാദയായി പെരുമാറി. ക്രിസ്റ്റഫർ തിലക് എംപിയുടെ കൈയിൽ നിന്ന് മെഴുകുതിരി വാങ്ങി എൻ വിജി എംഎൽഎ നിലത്തിടുകയായിരുന്നു.

ചെന്നൈ: പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിന്‍റെ ദളിത്‌ എംപിയെ അവഹേളിച്ച് ടിവികെ എംഎൽഎ. നിലവിളക്ക് തെളിയിക്കാനുള്ള അവസരം വൈകിയതിനു കോൺഗ്രസ് എംപിയോട് ടിവികെ എംഎൽഎ അപമാര്യാദയായി പെരുമാറുകയായിരുന്നു. ക്രിസ്റ്റഫർ തിലക് എംപിയുടെ കൈയിൽ നിന്ന് മെഴുകുതിരി വാങ്ങി എൻ വിജി എംഎൽഎ അത് നിലത്തിട്ടു. ദീപം തെളിക്കാൻ ഒരുങ്ങിയ എംപിയെ വിലക്കിയതിനു ശേഷമായിരുന്നു ഈ നടപടി. സർക്കാർ പരിപാടിയിൽ മന്ത്രി രമേശിന്‍റെ മുന്നിൽ വച്ചായിരുന്നു സംഭവം.

എന്നാല്‍, വിഷയത്തിൽ പ്രതികരിക്കാതെ ക്രിസ്റ്റഫർ തിലക് എംപി മൗനം പാലിക്കുകയാണ്. സംഭവം ആയുധമാക്കിയ ഡിഎംകെ ജാതി വിവേചനമാണെന്നാണ് ആരോപിക്കുന്നത്. ദളിത്‌ ക്രിസ്ത്യാനികളോടുള്ള ടിവികെ സമീപനം വ്യക്തമായെന്ന് പി വിൽസൺ എംപി പറഞ്ഞു. ടിവികെ - കോൺഗ്രസ് പോരിന്‍റെ തുടക്കമെന്നാണ് ശരവണൻ അണ്ണാദുരൈ പ്രതികരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗാന്ധിജിയെ അധിക്ഷേപിച്ച് 500 രൂപ നോട്ട് കൊണ്ട് റീൽ; കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ
ലൈംഗികാതിക്രമ ശ്രമം; കന്യാകുമാരി-കാശ്മീർ കാളവണ്ടി യാത്ര സംഘത്തിലെയാൾ പന്തളത്ത് അറസ്റ്റിൽ