ടിവികെയ്ക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് മദ്രാ​സ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Aug 24, 2026, 04:46 PM IST
CPM Warns TVK

Synopsis

ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹർജികളിൽ വിധി വരാതെ ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു

ചെന്നൈ: ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി. ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹർജികളിൽ വിധി വരാതെ ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. 1967ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ തീരുമാനം. കമ്മീഷൻ നിലപാടെടുത്തതോടെ വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വൈകും. തനിച്ച് കേവലഭൂരിപക്ഷം ഉറപ്പിക്കാൻ ടിവികെ കാത്തിരിക്കണം. തിരുനെൽവേലി സ്വദേശി നൽകിയ ഹർജിയിൽ ആണ് കമ്മീഷൻ നിലപാട് അറിയിച്ചത്. സെപ്റ്റംബർ എട്ടിന് ഹർജി വീണ്ടും പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കേസ്; 22 പേരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി
അമ്മയ്ക്കും മുത്തശ്ശിക്കും പുതിയ ടെലിവിഷൻ സമ്മാനിച്ച് സ്വിഗ്ഗി ഡെലിവറി ബോയ്, ഹൃദയം തൊടുന്ന വീഡിയോ വൈറൽ