മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം; മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് മുകുൾ സാംഗ്മയും

Published : Mar 04, 2023, 11:18 AM ISTUpdated : Mar 04, 2023, 12:24 PM IST
മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം; മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് മുകുൾ സാംഗ്മയും

Synopsis

മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് തൃണമൂലിന്റെ മുകുൾ സാംഗ്മയും രംഗത്തെത്തി. കൊൺറാഡ് സാംഗ്മയ്ക്ക് പിന്തുണ നൽകിയ രണ്ട് എംഎൽഎമാർ പിന്തുണ പിൻവലിച്ചു.

ഷില്ലോംഗ്: മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് തൃണമൂലിന്റെ മുകുൾ സാംഗ്മയും രംഗത്തെത്തി. കൊൺറാഡ് സാംഗ്മയ്ക്ക് പിന്തുണ നൽകിയ രണ്ട് എംഎൽഎമാർ പിന്തുണ പിൻവലിച്ചു.

26 സീറ്റ് നേടിയ എൻപിപിയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സർക്കാർ രൂപീകരണത്തിന് അവകാശം തേടി കൊൺറാഡ് സാംഗ്മ കഴിഞ്ഞ ദിവസം ഗവർണർ ഫാദു ചൌഹാനെ കണ്ടിരുന്നു. ബിജെപിയുടെയും ചില നിയമസഭാംഗങ്ങളുടെയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) യുടെ രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെ 32 പേരുടെ പിന്തുണ ആവകാശപ്പെട്ടാണ് കൊൺറാഡ് സാംഗ്മ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.

എന്നാല്‍, ഇന്നലെ അർദ്ധരാത്രിയില്‍ എച്ച്എസ്പിഡിപിയുടെ അധ്യക്ഷന്‍  രണ്ട് എംഎല്‍എമാരുടെ പന്തുണ പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ സാംഗ്മ  മന്ത്രിസഭ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്.

Also Read: മേഘാലയയിലും സർക്കാരുണ്ടാക്കാൻ ബിജെപി; കോൺറാഡ് സാംഗ്മയ്ക്ക് പിന്തുണക്കത്ത് നൽകി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്