ട്വിറ്റർ ഇടക്കാല ചീഫ് കംപ്ലയ്ൻസ് ഓഫീസറെ നിയമിച്ചു; നടപടി കേന്ദ്രത്തിന്റെ അന്ത്യശാസനത്തിന് പിന്നാലെ

By Web TeamFirst Published Jun 15, 2021, 10:37 PM IST
Highlights

അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥന്റെ  മേൽവിലാസം ഉടൻ മന്ത്രാലയത്തിന് കൈമാറുമെന്നും ട്വിറ്റർ അറിയിച്ചു. 
 

ദില്ലി: ഇടക്കാല ചീഫ് കംപ്ലയ്ൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥന്റെ  മേൽവിലാസം ഉടൻ മന്ത്രാലയത്തിന് കൈമാറുമെന്നും ട്വിറ്റർ അറിയിച്ചു. 

ഐടി ചട്ടം  പ്രാബല്യത്തിൽ വന്നതോടെ ട്വിറ്റർ ഒഴികെയുള്ള സാമൂഹിക മാധ്യമ കമ്പനികളെല്ലാം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.  ഉത്തരവ് നടപ്പാക്കാൻ ട്വിറ്റർ വഴങ്ങാതിരുന്നതോടെയാണ് സർക്കാർ നടപടി കടുപ്പിച്ചത്. പുതിയ ഐടി ചട്ടം  ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ലംഘനമാകും എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നിരുന്നത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!