കശ്മീരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരും മരിച്ചു

Published : Sep 21, 2021, 03:49 PM ISTUpdated : Sep 21, 2021, 04:54 PM IST
കശ്മീരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരും മരിച്ചു

Synopsis

പ്രദേശവാസികളാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ആദ്യം അറിഞ്ഞത്. പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍  രക്ഷിക്കനായില്ല. 

ദില്ലി: ജമ്മുകാശ്മീരിലെ ഉദംപൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകർന്ന് രണ്ട് സൈനികർ മരിച്ചു. മേജ‍ർമാരായ രോഹിത് കുമാർ, അനൂജ് രാജ്പുത്ത് എന്നിവരാണ് മരിച്ചത്. ചീറ്റ ഹെലികോപ്റ്ററില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മൂടല്‍ മഞ്ഞ് കാഴ്ചയെ ബാധിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി പ്രദേശവാസികളാണ് പൊലീസിന് വിവരം നല്‍കിയത്. കഴിഞ്ഞ ഏഴ് ആഴ്ചക്കിടെ ജമ്മുകാശ്മീരില്‍ അപകടത്തില്‍പ്പെടുന്ന  രണ്ടാമത്തെ സൈനിക ഹെലികോപ്റ്ററാണ് ഇത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം