ഛണ്ഡീഗഡിലെ ബിജെപി ആസ്ഥാനത്തിന് സമീപത്തെ സ്ഫോടനം; രണ്ട് പേർ അറസ്റ്റിൽ, സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തു

Published : Apr 03, 2026, 12:29 PM IST
Police Vehicle

Synopsis

പഞ്ചാബിലെ ഛണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് സമീപത്തെ സ്ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരാണ് പിടിയിലായത്

ഛണ്ഡീഗഡ്: പഞ്ചാബിലെ ഛണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് സമീപത്തെ സ്ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും സംശയാസ്പദമായ വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഏപ്രിൽ ഒന്നിന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ ഇവർ ബിജെപി ഓഫീസിന് നേരെ ഗ്രനേഡ് എറിഞ്ഞത്. നേരിയ സ്ഫോടനത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചിരുന്നു.

സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. സ്ഫോടനത്തിന് ഉപയോഗിച്ച ചൈനീസ് നിർമ്മിത പി-86 ഹാൻഡ് ഗ്രനേഡ് പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തിയതാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് കാരണം അടക്കമുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളൂ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യക്കാരുടെ ലൈംഗിക ജീവിതത്തെയും ബാധിക്കുന്നു, അമോണിയക്കും സിലിക്കൺ ഓയിലിനും വില കൂടി, കോണ്ടം വ്യവസായം പ്രതിസന്ധിയിൽ
സമുദ്രത്തിലെ പോരാളിയെത്തുന്നു, വെറും വാക്കല്ല ശക്തിയെന്ന് രാജ്നാഥ് സിങ്, ഐഎൻഎസ് അരിധമൻ ഇന്ന് കമ്മീഷൻ ചെയ്യും