കർണാടകയിൽ കാളയോട്ടമത്സരത്തിനിടെ രണ്ട് മരണം; പരിപാടിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ്

Published : Oct 31, 2022, 12:22 AM IST
  കർണാടകയിൽ കാളയോട്ടമത്സരത്തിനിടെ രണ്ട് മരണം; പരിപാടിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ്

Synopsis

കാളയോട്ടം നടത്താൻ പോലീസ് വകുപ്പിൽ നിന്ന് സംഘാടകർ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ദീപാവലിയോടനുബന്ധിച്ചാണ് ഹോറി ഹബ്ബയുടെ ഭാഗമായി കാളയോട്ടം നടത്തുന്നത്. 

ബം​ഗളൂരു:  കർണാടകയിൽ കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ രണ്ട് പേർ കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ടത്. 
 
ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തിൽ പ്രശാന്തും (36)  സൊറാബ താലൂക്കിലെ ജേഡ് ഗ്രാമത്തിൽ ആദിയുമാണ് (20)  ഹോരി ഹബ്ബയ്ക്കിടെ കൊല്ലപ്പെട്ടത്. കാളയോട്ടം നടത്താൻ പോലീസ് വകുപ്പിൽ നിന്ന് സംഘാടകർ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ദീപാവലിയോടനുബന്ധിച്ചാണ് ഹോറി ഹബ്ബയുടെ ഭാഗമായി കാളയോട്ടം നടത്തുന്നത്. 

കാളയോട്ടം നടത്താൻ സംഘാടകർ അനുമതി വാങ്ങാത്തതിനാൽ രണ്ട് സംഭവങ്ങളെ കുറിച്ചും പൊലീസിന് അറിവുണ്ടായിരുന്നില്ലെന്ന് ശിവമോഗ എസ്പി മിഥുൻ കുമാർ ജികെ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര  പറഞ്ഞു. ഇതൊരു പരമ്പരാഗത കായിക വിനോദമാണ്. മരണമുണ്ടായെങ്കിൽ പൊലീസ് അത് പരിശോധിക്കും. ഇത്തരം പരിപാടികൾക്ക് സംഘാടകർ മുൻകരുതലുകൾ എടുക്കണം. വിഷയം ജില്ലാ പൊലീസുമായി ചർച്ച ചെയ്യും. പരാതി ലഭിച്ചാൽ അവർ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.  

Read Also: ഗുജറാത്തിലെ 'തൂക്കുപാലം അപകടം'; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന സർക്കാർ

 

 
 

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി