ആടിനെ മേയ്ക്കുന്നതിനിടെ രണ്ട് പെൺകുട്ടികൾ ട്രെയിനിടിച്ച് മരിച്ചു; ദാരുണമായ അപകടം ലക്നൗ-വരാണസി റൂട്ടിൽ

Published : Oct 01, 2024, 09:02 AM IST
ആടിനെ മേയ്ക്കുന്നതിനിടെ രണ്ട് പെൺകുട്ടികൾ ട്രെയിനിടിച്ച് മരിച്ചു; ദാരുണമായ അപകടം ലക്നൗ-വരാണസി റൂട്ടിൽ

Synopsis

ഒൻപതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങൾ റെയിൽവെ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു.

ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു. ലക്നൗ - വരാണസി റൂട്ടിൽ തിങ്കളാഴ്ചയായിരുന്നു അപകടമെന്ന് യുപി പൊലീസ് അറിയിച്ചു. കാസൈപൂർ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ് മരിച്ചത്. സുൽത്താൻപൂർ ജില്ലയിലെ ഛന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവെ ട്രാക്കിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ആടിനെ മേയ്ക്കാൻ വേണ്ടി പോയ കുട്ടികൾ റെയിൽവെ ട്രാക്കിനടുത്തേക്ക് പോവുകയായിരുന്നുവെന്നും ട്രെയിൻ വന്നപ്പോൾ അപകടത്തിൽ പെട്ടെന്നുമാണ് അധികൃതർ നൽകുന്ന വിവരം. മരിച്ച റാണി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും പൂനം പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഛന്ദ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച