വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി, പൊലീസിനെതിരെ നടപടി

Published : Dec 07, 2024, 06:50 PM IST
വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി, പൊലീസിനെതിരെ നടപടി

Synopsis

യുവാക്കളിൽ നിന്ന് പിടിച്ചെടുത്ത കന്നുകാലികളെ ഉടനടി തിരികെ നൽകാനും വ്യാജ കേസ് ചമച്ച ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാനും വകുപ്പുതല നടപടി എടുക്കാനും ഉത്തരവിട്ട് കോടതി

ഗാന്ധിനഗർ: വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതിയാണ് ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മുസ്‌ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പൊലീസുകാർക്കെതിരേയും കേസിലെ സാക്ഷികൾക്കെതിരേയും കേസ് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജ് പർവേസ് അഹമ്മദ് മാളവ്യ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയിട്ടുള്ളത്. 

2020 ജൂലൈയിലെ കേസിലാണ് കോടതി ഉത്തരവ് എത്തുന്നത്. നാസിർ മിയാൻ സാഫി മിയാൻ മാലിക്, ഇല്യാസ് മുഹമ്മദ് ദവാൽ എന്നിവരെയാണ് ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തത്. ജാമ്യം ലഭിക്കുന്നതിന് മുൻപായി പത്ത് ദിവസമാണ് യുവാക്കൾ കസ്റ്റഡിയിൽ കഴിഞ്ഞത്. യുവാക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ പൂർണമായി കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. സ്വയം പ്രഖ്യാപിത ഗോരക്ഷാ സേനാംഗങ്ങളുടെ മൊഴിയെ ആസ്പദമായി യുവക്കാളെ കുടുക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതെന്നാണ് കോടതി വിശദമാക്കുന്നത്. ഇതിന് പുറമോ ഗോധ്രയിലെ പൊലീസ് സൂപ്രണ്ടിനോട് സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി എടുക്കാനും കോടതി നിർദ്ദേശം നൽകി. 

ക്രോസ് വിസ്താരത്തിനിടയിൽ പൊലീസുകാർ കോടതിയിൽ നൽകിയ മൊഴിയിൽ തന്നെ പശുക്കളെ വളർത്താനായി പോയതാണെന്ന് വ്യക്തമായിരുന്നു. കേസിലെ പ്രധാന സാക്ഷികൾ സംഭവം നടന്ന സ്ഥലത്തിന് പത്ത് കിലോമീറ്റർ വരെ അകലെയുള്ളവരാണെന്നും കോടതി വിലയിരുത്തി. പിടിച്ചെടുത്ത കന്നുകാലികളെ ഉടനടി തിരിച്ച് നൽകാനും പൊലീസ് വിശദമാക്കി. പശുക്കളെ തിരിച്ച് നൽകാൻ സാധിച്ചില്ലെങ്കിൽ സർക്കാരിനോട് യുവാക്കൾക്ക്  80000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ആവശ്യപ്പെട്ടു. രാജ്യമാകമാനം ഗോരക്ഷാ സേനയുടെ പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഗുജറാത്ത് കോടതിയുടെ വിധി. ചില പ്രത്യേക വിഭാഗത്തിലുള്ളവർക്ക് തെറ്റായ രീതിയിൽ തടവും ശിക്ഷയും മർദ്ദനത്തിനും ഇടയാകാൻ ഇത്തരം വ്യാജക്കേസുകൾ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഖാലിസ്ഥാൻ-ബംഗ്ലാ ഭീകരാക്രമണത്തിന് പദ്ധതി, 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷ
ബംഗാളിൽ 'തിരുവനന്തപുരം' പരാമർശിച്ച് പ്രധാനമന്ത്രി, വികസന മോഡലിൽ ജനങ്ങൾക്ക് ബിജെപിയെ വിശ്വാസം, ബംഗാളിലും ബിജെപി അധികാരത്തിലേറുമെന്ന് മോദി