
ഹോളി ആഘോഷത്തിന് ഭാഗമായി മനുഷ്യകുരുതി നല്‍കാനായി ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായതില്‍ ഒരാള്‍. ഏറെക്കാലമായി വിവാഹം നടക്കാതിരുന്നതിന് പരിഹാരമായി മനുഷ്യക്കുരുതി നല്‍കണമെന്ന് മന്ത്രവാദിയാണ് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഈ മേഖലയിലെ പ്രശസ്ത മന്ത്രവാദിയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഇയാളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ബാലികയെ ബലി നല്‍കിയാല്‍ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഛിജാര്‍സി ഗ്രാമവാസിയായ പെണ്‍കുട്ടിയെ മാര്‍ച്ച് 13നാണ് തട്ടിക്കൊണ്ടുപോയത്. ഈ കുട്ടിയെ ഭാഗ്പതില്‍ നിന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ പൊലീസ് കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
കുട്ടിയെ കാണാതായി നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു ഇതില്‍ ഫലം കാണാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചത്. ഈ പ്രദേശത്തെ 200ല്‍ അധികം പേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നിരീക്ഷിച്ച ശേഷമാണ് കുഞ്ഞിനെ കടത്തിയവരെ കണ്ടെത്താനായത്. ഇതിന് പിന്നാലെ അയല്‍വാസിയേയും സഹായിയേയും പൊലീസ് കണ്ടെത്തുകയായിരുന്നു. സോനു ബാല്‍മികി എന്നയാളും ഇയാളുടെ സഹായി നീതുവാണ് പിടിയിലായിട്ടുള്ളത്. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. സതേന്ദ്ര എന്ന മന്ത്രവാദിയേയും പൊലീസ് തിരിയുന്നുണ്ട്. നിരന്തരമായി നദ്യപിക്കുന്ന സ്വഭാവമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹോളി ദിനത്തില്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കാനായിരുന്നു ഇവരുടെ ശ്രമം. കേസിലെ പ്രതികളായ മൂന്ന് പേര്‍ ഒളിവില്‍ പോയതായാണ് സംശയിക്കുന്നത്. ഭാഗ്പേട്ടില്‍ വച്ച് ഹോളി ദിനത്തില്‍ കുഞ്ഞിനെ ബലി നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു സംഘമുണ്ടായിരുന്നത്. കുഞ്ഞിനെ കണ്ടെത്തിയ പൊലീസ് സംഘത്തിന് അന്‍പതിനായിരം രൂപയുടെ അവാര്‍ഡാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാറില്‍ എസ്എഫ്ഐ നേതാവിന്‍റെ ബൈക്കിടിച്ചു; എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും നേതാവിന്‍റെ മർദ്ദനം
വാഹനം തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്‍റെ മർദ്ദനം. കഴക്കൂട്ടം സ്വദേശിയായ ആദിത്യക്കും അച്ഛൻ മനു മാധവനുമാണ് മർദ്ദനമേറ്റത്. എസ്എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശിനെതിരെ ഇവര്‍ കഴക്കൂട്ടം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം; എസ്എഫ്ഐ- കെഎസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം. എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി . സംഭവത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാരതപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
ഭാരതപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പൊക്കിൾക്കൊടി മുറിക്കാത്ത കുഞ്ഞിന്റെ മൃതദേഹമാണ് ഒഴുകി വന്നത്. ചെറുതുരുത്തി തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുഴയിൽ നിന്നെടുത്ത പൊലീസ് പോസ്റ്റ് മോർട്ടത്തിന് തൃശ്ശൂർ മെഡി. കോളേജിലേക്ക് മാറ്റി