ജൂണ്‍ 1മുതല്‍ പ്രതിദിനം 200 ട്രെയിനുകള്‍; ബുക്കിംഗ് ഉടന്‍ ആരംഭിക്കും

Published : May 19, 2020, 10:51 PM ISTUpdated : May 19, 2020, 11:19 PM IST
ജൂണ്‍ 1മുതല്‍ പ്രതിദിനം 200 ട്രെയിനുകള്‍; ബുക്കിംഗ് ഉടന്‍ ആരംഭിക്കും

Synopsis

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്ന് റെയില്‍വേ പറഞ്ഞു.   

ദില്ലി: രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍. 200 ട്രെയിനുകളും പ്രതിദിനം സര്‍വീസ് നടത്തും. ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇതുവരെ 1600 ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്ന് റെയില്‍വേ വ്യക്തമാക്കി. 

ഇതിലൂടെ 21.5 ലക്ഷം തൊഴിലാളികളെയാണ് നാട്ടിലെത്തിക്കാനായത്. അവശേഷിക്കുന്ന തൊഴിലാളികെ തിരിച്ചെത്തിക്കാൻ ശ്രമിക് ശ്രമിക്ക് ട്രെയിനുകള്‍ സര്‍വീസ് തുടരും. ഇനിയും ആയിരത്തില്‍ അധികം ശ്രമിക്ക് ട്രെയിനുകള്‍ ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചു. 

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്