മുകേഷ് സാ​ഹ്നിയുടെ അച്ഛന്റെ കൊലപാതകം: സിസിടിവി ദൃശ്യങ്ങളിലുളള 2 പേർ പിടിയിൽ

Published : Jul 16, 2024, 04:54 PM ISTUpdated : Jul 16, 2024, 04:56 PM IST
മുകേഷ് സാ​ഹ്നിയുടെ അച്ഛന്റെ കൊലപാതകം: സിസിടിവി ദൃശ്യങ്ങളിലുളള 2 പേർ പിടിയിൽ

Synopsis

മുൻ മന്ത്രിയും വികാസ് ശീൽ ഇൻസാൻ പാർട്ടി തലവനുമായ മുകേഷ് സാ​ഹ്നിയുടെ അച്ഛനെയാണ് വീട്ടിൽ കയറി അടിച്ചുകൊലപ്പെടുത്തിയത്.  

പറ്റ്ന : ബിഹാറിൽ വികാസ് ശീൽ ഇൻസാൻ പാർട്ടി തലവന്റെ അച്ഛനെ മർദിച്ച് കൊന്ന സംഭവത്തിൽ  
രണ്ട് പേർ പിടിയിൽ. സിസിടിവി ദൃശ്യങ്ങളിൽ കണ്ട രണ്ട് പേരെയാണ് ബിഹാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണ്. 

മുൻ മന്ത്രിയും വികാസ് ശീൽ ഇൻസാൻ പാർട്ടി തലവനുമായ മുകേഷ് സാ​ഹ്നിയുടെ അച്ഛനെയാണ് വീട്ടിൽ കയറി അടിച്ചുകൊലപ്പെടുത്തിയത്. കിടപ്പുമുറിയിലെ കട്ടിലിൽ മുറിവുകളേറ്റ നിലയിലായിരുന്നു ജിതൻ സാഹ്നിയുടെ മൃതദേഹം. മോഷണത്തിനെത്തിയവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റ പ്രാഥമിക നി​ഗമനം.

പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുകയാണ്. ബിഹാറിൽ ക്രമസമാധാന നില പാടേ തകർന്നെന്ന് ആർജെഡി കുറ്റപ്പെടുത്തി.കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ആവശ്യപ്പെട്ടു.  ആ‌ർജെഡി - ജെഡിയു സർക്കാറിൽ മന്ത്രിയായിരുന്ന മുകേഷ് സാ​ഹ്നി നിലവില് പ്രതിപക്ഷത്തെ പ്രമുഖ നേതാവാണ്.  

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അം​ഗൻവാടിക്ക് പുറത്ത് പൊരിവെയിലിൽ കുട്ടികൾക്കൊപ്പം പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന ആടുകൾ; മധ്യപ്രദേശിൽ അന്വേഷണത്തിന് ഉത്തരവ്
'ശരിക്കും ഭയന്ന് വിറച്ച് ഏറെ നേരം', ആര്‍പിഎഫ് സഹായത്തിനെത്തും വരെ ട്രെയിൻ ടോയ്‌ലറ്റിൽ കുടുങ്ങി യാത്രക്കാരി, വീഡിയോ