പരിക്കേറ്റ പരുന്തിനെ രക്ഷിക്കാൻ ശ്രമിക്കവെ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം -വീഡിയോ

Published : Jun 10, 2022, 07:28 PM ISTUpdated : Jun 10, 2022, 07:53 PM IST
പരിക്കേറ്റ പരുന്തിനെ രക്ഷിക്കാൻ ശ്രമിക്കവെ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം -വീഡിയോ

Synopsis

പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ ഒരു ടാക്‌സി ഇരുവരെയും ഇടിച്ചുതെറിപ്പിച്ചു. ജാരിവാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡ്രൈവർ ശ്യാം സുന്ദർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മുംബൈ: റോഡിൽ പരുക്കേറ്റ് അവശയായി കിടന്ന  പരുന്തിനെ രക്ഷപ്പെടുത്തുന്നതിനിടെ രണ്ടുപേർ കാറിടിച്ച് മരിച്ചു. മുംബൈയിലെ ബാന്ദ്രാ-വേർളി കടൽപ്പാലത്തിന് മുകളിലാണ് ദാരുണമായ സംഭവമുണ്ടായത്.  അമർ മനീഷ് ജാരിവാല (43), അദ്ദേഹത്തിന്റെ ഡ്രൈവർ ശ്യാം സുന്ദർ എന്നിവരാണ് മരിച്ചത്. യാത്രക്കിടെ ബാന്ദ്രാ-വേർളി പാലത്തിൽ റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ കണ്ട് ഡ്രൈവർ ശ്യാം സുന്ദർ കാമത്തിനോട് വണ്ടി നിർത്താൻ ജാരിവാല ആവശ്യപ്പെടുകയായിരുന്നു. റോഡരികിൽ വാഹനം നിർത്തിയ ശേഷം ഇരുവരും പരിക്കേറ്റ പ്രാവിന് സമീപത്തെത്തിയപ്പോഴാണ് അപകടുമുണ്ടായത്.

പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ ഒരു ടാക്‌സി ഇരുവരെയും ഇടിച്ചുതെറിപ്പിച്ചു. ജാരിവാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡ്രൈവർ ശ്യാം സുന്ദർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് 30നാണ് സംഭവം നടന്നതെങ്കിലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് വിവരം പുറത്തറിയുന്നത്. ടാക്‌സി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം