ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ; അയൽവാസിയായ സ്ത്രീ ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

Published : Sep 15, 2022, 08:36 AM ISTUpdated : Sep 15, 2022, 08:38 AM IST
ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ; അയൽവാസിയായ സ്ത്രീ ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

Synopsis

മരിച്ച പെൺകുട്ടികളുടെ അയൽവാസിയാണ് സ്ത്രീ. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു

ലഖ്‍നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെയാണ് കസ്റ്റഡിയിലെടുത്തത്. മരിച്ച പെൺകുട്ടികളുടെ അയൽവാസിയാണ് സ്ത്രീ. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 

ലഖിംപൂർഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ,ബലാത്സംഗം ചെയ്ത് കൊന്നതെന്ന് ബന്ധുക്കൾ

അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരായ ദളിത് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമായിരുന്നു ആരോപണം. പരാതിയിൽ കേസെടുത്ത പൊലീസാണ് നാലു പേരെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികൾ ഏറ്റെടുത്തിട്ടുണ്ട്. 


 

PREV
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്