ലഖിംപൂർഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ,ബലാത്സംഗം ചെയ്ത് കൊന്നതെന്ന് ബന്ധുക്കൾ

Published : Sep 15, 2022, 06:18 AM IST
ലഖിംപൂർഖേരിയിൽ  പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ,ബലാത്സംഗം ചെയ്ത് കൊന്നതെന്ന് ബന്ധുക്കൾ

Synopsis

അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ആരോപണം

ദില്ലി : സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ . ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്

അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികൾ ഏറ്റെടുത്തിട്ടുണ്ട് 

മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സ്കൂൾ ബസ് ഡ്രൈവറുടെ വീട് പൊളിച്ച് നീക്കി

​മൂന്നര വയസ്സുള്ള കുഞ്ഞിനെ വാഹനത്തിനുള്ളിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത ബസ് ഡ്രൈവറുടെ വീട് അധികൃതര്‍ ഇടിച്ചുപൊളിച്ചു. പൊലീസിന്റെ നേതൃത്വത്തിലാണ് വീട് പൊളിച്ചത്. അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് വീട് പൊളിക്കുന്നതിനായി അധികൃതര്‍ പറഞ്ഞ ഔദ്യോഗിക കാരണം. ഭോപ്പാലിലെ ഷാഹ്പുരയിലാണ് ബസ് ഡ്രൈവറുടെ വീട്. വളരെ ചെറിയ ഷീറ്റിട്ട വീടാണ് ഇയാളുടേത്. ചുറ്റികയും മറ്റും ഉപയോഗിച്ചാൺണ് ഇത് ഇടിച്ച് പൊളിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം സംഭവം നടക്കുമ്പോൾ ബസിൽ കുട്ടികളുടെ ആയ കൂടി ഉണ്ടായിരുന്നു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കുട്ടി വീട്ടിലെത്തിയപ്പോൾ ഭാഗിലുണ്ടായിരുന്ന മറ്റൊരു കൂട്ട് ഉടുപ്പാണ് മകൾ ധരിച്ചിരിക്കുന്നതെന്ന് അമ്മ ശ്രദ്ധിച്ചു. സംഭവത്തെ കുറിച്ച് ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും ചോദിച്ചപ്പോൾ ഉടുപ്പ് മാറ്റിയിട്ടില്ലെന്ന് അറിയിച്ചു. പിന്നീട് ജനനേന്ദ്രിയത്തിൽ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ രക്ഷിതാക്കൾ കൗൺസിലറുടെ അടുത്ത് കൊണ്ടുപോകുകയും അവിടെ വച്ച് ബസ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി കുട്ടി പറയുകയും ചെയ്തു. ഇയാളാണ് കുട്ടിയുടെ ഉടുപ്പ് മാറ്റിയത്. 

അടുത്ത ദിവസം സ്കൂളിൽ പോയ രക്ഷിതാക്കൾ സംഭവത്തിൽ പരാതി നൽകി. കുട്ടി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഇവര്‍ പിന്നീട് പൊലീസിലും പരാതി നൽകി. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസിപി നിധി സക്സേന പറഞ്ഞു. ആയയും വാഹനത്തിലുണ്ടായിരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവം പുറത്തെത്താതിരിക്കാൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം നടന്നതായി ആരോപണം ഉയരുന്നുണ്ട്. സ്കൂളിന്റെ പങ്ക് അന്വേഷിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു. സംഭവത്തിൽ പ്രതികരിക്കാൻ സ്കൂൾ പ്രിൻസിപ്പൽ ഇതുവരെയും തയ്യാറായിട്ടില്ല. നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലാണ് വിദ്യാര്‍ത്ഥി പഠിക്കുന്നതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടി വീട്ടിലേക്ക് വരുന്നതിനിടെയാണ് ക്രൂരത നടന്നത്. 


 

 

15 വര്‍ഷത്തിനിടെ 25 ലൈംഗിക കുറ്റകൃത്യങ്ങൾ, 40 കാരന്റെ കേസ് ഹിസ്റ്ററിയിൽ ഞെട്ടി പൊലീസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ
ഉള്ളിയിൽ നെ​ഗറ്റീവ് എനർജിയുണ്ടോ...? പഠനം നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇനി ഈ വഴി വരരുതെന്ന് ചീഫ് ജസ്റ്റിസ്