യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം: രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

By Web TeamFirst Published Aug 8, 2022, 12:06 PM IST
Highlights

കേസിൽ എൻഐഎ അന്വേഷണം തുടങ്ങാനിരിക്കേയാണ് പുതിയ അറസ്റ്റുകളുണ്ടായത്. പ്രതികളുടെ വസതികളിലും ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലും പൊലീസ് പരിശോധനയും നടത്തി. 

മംഗ്ലൂരു: മംഗ്ലൂരു സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. അബിദ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ആകെ ആറ് പേരാണ് കേസിൽ അറസ്റ്റിലായത്. എല്ലാവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കേസിൽ എൻഐഎ അന്വേഷണം തുടങ്ങാനിരിക്കേയാണ് പുതിയ അറസ്റ്റുകളുണ്ടായത്. പ്രതികളുടെ വസതികളിലും ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലും പൊലീസ് പരിശോധനയും നടത്തി. 

കഴിഞ്ഞ ജൂലൈ 27 നാണ് കേരള കര്‍ണാടക അതിര്‍ത്തിക്ക് സമീപം ബെല്ലാരെയിൽ വെച്ച് ദാരുണ കൊലപാതകമുണ്ടായത്. സ്ഥലത്ത് കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രവീണിനെ വളഞ്ഞ് വെട്ടിവീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു സംഭവസ്ഥലത്ത് തന്നെ മരിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 

 

 

'പ്രവീണിന്‍റെ കൊലപാതകം കനയ്യലാലിനെ പിന്തുണച്ചതിനാൽ, പിന്നിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ';

ബിജെപികേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികളെത്തിയതെന്ന പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരളത്തിലേക്കും പൊലീസ് അന്വേഷണം നീണ്ടിരുന്നു.  മംഗ്ലൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരെ. രാജസ്ഥാനിലെ കനയ്യ ലാലിനെ പിന്തുണച്ചതിന്‍റെ പേരിലാണ് പ്രവീണ്‍ നെട്ടാരെയുടെ കൊതപാകമെന്നാണ് ബി ജെ പി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് പ്രവീൺ നെട്ടാർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി ജെ പി ആവർത്തിക്കുന്നത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ പോലെ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീൺ നെട്ടാരെയേയും കൊലപ്പെടുത്തിയിരിക്കുന്നത്.

 

യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിൽ ഒരു ഘട്ടത്തിൽ കര്‍ണാടക പൊലീസിൻ്റെ അന്വേഷണം കണ്ണൂരിലേക്കും നീണ്ടിരുന്നു. കേരള രജിസട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ കൊലപ്പെടുത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലേക്കും നീണ്ടത്. 

യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകം: കര്‍ണാടക പൊലീസിൻ്റെ അന്വേഷണം കണ്ണൂരിലേക്കും

   

click me!