രണ്ട് നഴ്സുമാർക്ക് കൂടി കൊവിഡ്, ദില്ലിയിൽ മാത്രം രോഗം ബാധിച്ചത് 42 ആരോഗ്യപ്രവർത്തകർക്ക്

Published : Apr 12, 2020, 11:12 AM ISTUpdated : Apr 12, 2020, 11:21 AM IST
രണ്ട് നഴ്സുമാർക്ക് കൂടി കൊവിഡ്, ദില്ലിയിൽ മാത്രം രോഗം ബാധിച്ചത് 42 ആരോഗ്യപ്രവർത്തകർക്ക്

Synopsis

ദില്ലിയിൽ നിലവിൽ ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ്  സ്ഥിരീകരിച്ചതെന്ന് ദില്ലി സർക്കാർ സ്ഥിരീകരിച്ചു

ദില്ലി: ദില്ലിയിൽ രണ്ട് നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിലവിൽ ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ്  സ്ഥിരീകരിച്ചതെന്ന് ദില്ലി സർക്കാർ സ്ഥിരീകരിച്ചു. 400 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. 1000 ത്തിലധികം പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ ആരോഗ്യപ്രവർത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യരംഗത്ത് വലിയ തിരിച്ചടിയാകുന്നുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് പ്രതിരോധ നടപടികളെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. 

ദില്ലിയിലെ കാൻസർ സെൻറെറിലാണ് കൂടുതൽ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചത്. ഇത് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്. അതേ സമയം കൊവിഡ് പ്രതിരോധ നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് പൊലീസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ രാജ്യത്തിന് വിവിധ ഭാഗങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം

അതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8000 കടന്നു. മഹാമാരിയിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം 273 ആയി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 34 പേർ മരിക്കുകയും 909 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ചില ഭാഗങ്ങള്‍ ഏകദൈവ വിശ്വാസത്തിന് എതിര്'; വന്ദേ മാതരം നിർബന്ധമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ജംഇയ്യത്ത് ഉലമെ ഹിന്ദ്
'നിങ്ങൾ ബിജെപിയുടെ മുഴുവൻ സമയ തൊഴിലാളികളല്ല, കുറച്ചെങ്കിലും വസ്തുനിഷ്ഠമായി ജോലി ചെയ്യാൻ ശ്രമിക്കൂ'; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി രാഹുൽ