കര്‍ഷകര്‍ക്ക് സഹായം; ലണ്ടനിലെക്കും ഫ്രാങ്ക്ഫര്‍ട്ടിലേക്കും പഴങ്ങളും പച്ചക്കറികളുമായി എയര്‍ ഇന്ത്യ വിമാനം

By Web TeamFirst Published Apr 12, 2020, 11:00 AM IST
Highlights

കൃഷി ഉടാന്‍ പദ്ധതിയുടെ ഭാഗമായി പഴങ്ങളും പച്ചക്കറികളുമായി ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ  രണ്ട് വിമാനങ്ങളാണ് ലണ്ടനിലേക്കും ഫ്രാങ്ക്ഫര്‍ട്ടിലേക്കും പുറപ്പെടുന്നത്...

ദില്ലി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാധനങ്ങള്‍ വാങ്ങാന്‍ ആളില്ലാതായതോടെ ഇന്ത്യയിലെ കര്‍ഷകര്‍ വിളകള്‍ എന്ത് ചെയ്യുമെന്ന് അറിയാതെ ദുരിതത്തിലാണ്. പച്ചക്കറികളും പഴങ്ങളുമെല്ലാം നശിച്ചുപോകുന്നു. ചിലര്‍ അത് കന്നുകാലികള്‍ക്ക് നല്‍കുന്നു. എന്നാല്‍ ഇതിന് ഒരു പരിധി വരെ പരിഹാരം കാണുകയാണ് സര്‍ക്കാര്‍. 

കൃഷി ഉടാന്‍ പദ്ധതിയുടെ ഭാഗമായി പഴങ്ങളും പച്ചക്കറികളുമായി ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ  രണ്ട് വിമാനങ്ങളാണ് ലണ്ടനിലേക്കും ഫ്രാങ്ക്ഫര്‍ട്ടിലേക്കും പുറപ്പെടുന്നത്. 

'' ഏപ്രില്‍ 13ന് ലണ്ടനിലേക്കും  ഏപ്രില്‍ 15ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കും കൃഷി ഉടാന്‍ പ്രോഗ്രാമിന്റെ ഭാഗമായി എയര്‍ ഇന്ത്യ പറക്കും. രണ്ട് വിമാനങ്ങളിലും ഇന്ത്യന്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പഴങ്ങളും പച്ചക്കറികളുമായിരിക്കും ഉണ്ടാകുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിമാനം തിരിച്ചുപറക്കുന്നത് അവശ്യമായ മരുന്നുകളുമായായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ വിദേശത്തേക്ക് എത്തിക്കാന്‍ കര്‍ഷകരെ സഹായിക്കാനാണ് കൃഷി ഉടാന്‍ സ്‌കീം ആരംഭിച്ചത്. 

click me!