പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായി

By Web TeamFirst Published Jun 15, 2020, 11:57 AM IST
Highlights

ദില്ലിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തി നടത്തുന്നുവെന്ന് ആരോപിച്ച് നാടുകടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാതായത്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ കാണാതായി. ഇസ്ലാമാബാദിലെ ഹൈക്കമ്മീഷൻ ഓഫീസ് ജോലി ചെയ്യുന്ന സിഐഎസ്എഫ് ഡ്രൈവറേയും ഉദ്യോഗസ്ഥനേയുമാണ് കാണാതായതെന്നാണ് വിവരം. സംഭവത്തിൽ പാക്കിസ്ഥാൻ സർക്കാരിനോട് ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. 

രാവിലെ എട്ട് മണി മുതലാണ് ഇവരെ കാണാതായത്. ദില്ലിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തി നടത്തുന്നുവെന്ന് ആരോപിച്ച് നാടുകടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാതായത്. ദില്ലിയിൽ വിസ സെക്ഷനിലാണ് നാടുകടത്തപ്പെട്ടവർ ജോലി ചെയ്തിരുന്നത്.

ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയയുടെ വാഹനത്തെ പാക് ചാര സംഘടനയായ ഐസ്ഐയുടെ ഉദ്യോഗസ്ഥർ പിന്തുടർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.. ഇതിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 

click me!