- മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍
- ഹിമാചൽ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കും
- Home
- News
- India News
- Union Budget 2026 Live Updates:അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല, ധാതുമണൽ ഇടനാഴി പദ്ധതിയിൽ ഇടംപിടിച്ചു, ആയുര്‍വേദത്തിന് 'കൈനിറയെ'
Union Budget 2026 Live Updates:അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല, ധാതുമണൽ ഇടനാഴി പദ്ധതിയിൽ ഇടംപിടിച്ചു, ആയുര്‍വേദത്തിന് 'കൈനിറയെ'

മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് അവതരണം പുരോഗമിക്കുന്നു. ധനമന്ത്രി നിർമ്മല സീതാരാമന്റെ തുടർച്ചയായുള്ള ഒന്‍പതാമത്തെ ബജറ്റ് ആണിത്. ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി പദ്ധതിയില്ല. പുതുതായി ഏഴു അതിവേഗ റെയിൽ ഇടനാഴി പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. കേരളം ഇതിൽ ഇടംപിടിച്ചില്ല. അതേസമയം, ധാതുമണൽ ഖനന ഇടനാഴിയിൽ കേരളം ഇടംപിടിച്ചു. കൈത്തറി വസ്ത്രങ്ങളുടെ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. ആയുര്‍വേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളും പ്രഖ്യാപിച്ചു.
Union Budget 2026 Live Updates: മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍
Union Budget 2026 Live Updates: എഐ സാങ്കേതിക വിദ്യയ്ക്കായി കൂടുതൽ നിക്ഷേപം, ആയുര്‍വേദത്തിന് കൈനിറയെ പദ്ധതികള്‍
- എഐ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നിക്ഷേപം. കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റിനായി പദ്ധതി.
- യോഗ, വെൽനെസ് സ്കീമുകൾക്കായി ഒന്നരലക്ഷം കെയർഗിവര്‍മാരെ പരിശീലിപ്പിക്കും
- മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി.
- അഞ്ച് മേഖല മെഡിക്കൽ ഹബുകൾ. ഹബുകളിൽ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും
- ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി
- മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി
- മൂന്ന് പുതിയ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും
- ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും
- ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രൊഫഷണലുകളെ നിയോഗിക്കും
Union Budget 2026 Live Updates: പുതുതായി പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികള്‍
- മുംബൈ - പൂണെ
- പൂണെ - ഹൈദരാബാദ്
- ഹൈദരാബാദ് - ബെംഗളൂരു
- ഹൈദരാബാദ് - ചെന്നൈ
- ചെന്നൈ - ബെംഗളൂരു
- ദില്ലി - വാരാണസി
- വാരാണസി - സിലിഗുരി
Union Budget 2026 Live Updates: കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി
ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ പ്രഖ്യാപിച്ചു. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു. അതിവേഗ ഇടനാഴി പ്രഖ്യാപിക്കുമ്പോള്‍ കേരളം, കേരളം എന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ വിളിച്ചുപറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അതേസമയം, ധാതുമണൽ ഇടനാഴി പദ്ധതിയിൽ കേരളം ഇടംപിടിച്ചതും ശ്രദ്ധേയമായി.
Union Budget 2026 Live Updates: വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത
- വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത
- ടെകസ്റ്റൈൽസ് മേഖലയുടെ ഉണര്‍വിന് സമര്‍ഥ് 2.0 പദ്ധതി
Union Budget 2026 Live Updates: ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി
- ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ച് ഇടനാഴി
- അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍
Union Budget 2026 Live Updates: പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും
പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയർത്തും
Union Budget 2026 Live Updates: ഖാദി പ്രോത്സാഹനത്തിന് മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്
- ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാൻ ഇൻഫ്രാസ്‌ട്രക്ച്ചർ റിസ്‌ക് ഗ്യാരന്‍റി ഫണ്ട്
- എഎസ്എംഇ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ 10000 കോടി വകയിരുത്തി
Union Budget 2026 Live Updates: ചെറുകിട പദ്ധതികൾക്കായി 2000 കോടി

ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു
Union Budget 2026 Live Updates: സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി
- നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണൽ ഹാര്‍ഡ്‍ലൂം ഹാന്‍ഡിക്രാഫ്റ്റ്
- സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി
- നാഷണൽ ഫൈബര്‍ പ്രൊജക്ട് ഉടൻ
Union Budget 2026 Live Updates: ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി
ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി
കണ്ടെയ്നര്‍ നിര്‍മ്മാണത്തിന് 5 വര്‍ഷത്തേക്ക് 10000 കോടി
Union Budget 2026 Live Updates: ധാതുമണൽ ഇടനാഴിയിൽ കേരളവും
- ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴി പദ്ധതി
- ഖനനം, സംസ്കരണം എന്നിവടയക്കം വര്‍ധിപ്പിക്കാൻ പദ്ധതി
Union Budget 2026 Live Updates: ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി
- ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി
Union Budget 2026 Live Updates: ബജറ്റിന് മൂന്ന് നയങ്ങള്‍
ബജറ്റിന് മൂന്ന് നയങ്ങളാണ് ഉള്ളതെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ
- സാമ്പത്തിക വളർച്ചക്ക് ഊന്നൽ
- ജനപങ്കാളിത്തം
- എല്ലാവർക്കും വികസനം
Union Budget 2026 Live Updates: പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വെച്ചു
- എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്നും ഈ ബജറ്റിന്‍റെ കര്‍ത്തവ്യമെന്ന് ധനമന്ത്രി
- തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചു
- ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കി
- ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചു
- ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ പതിനായിരം കോടി
Union Budget 2026 Live Updates: ഇത് യുവശക്തി ബജറ്റ്
- കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റ്
- ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്‍റെ ആദ്യ കര്‍ത്തവ്യമെന്ന് ധനമന്ത്രി
- ഇത് യുവശക്തി ബജറ്റാണെന്നും ധനമന്ത്രി
Union Budget 2026 Live Updates: രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്ന് നിര്‍മല സീതാരാമൻ
- സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചു
- ഏഴു ശതമാനം വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചു
- രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്നും നിര്‍മല സീതാരാമൻ
Union Budget 2026 Live Updates: ബജറ്റ് അവതരണം തുടങ്ങി
ബജറ്റ് അവതരണം തുടങ്ങി
Union Budget 2026 Live Updates: കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ
കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Union Budget 2026 Live Updates: ധനമന്ത്രി പാര്‍ലമെന്‍റിൽ

ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്‍റിലെത്തി. 10.15നാണ് മന്ത്രിസഭാ യോഗം. ഇതിനുശേഷം 11 മണിക്കായിരിക്കും ബജറ്റ് അവതരണം ആരംഭിക്കുക.