
ഹൈദരാബാദ്: വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് പതിവ് പരിശീലനത്തിനായി പറന്നുപൊങ്ങിയ വിമാനമാണ് തകര്‍ന്നുവീണത്. അപകട കാരണം കണ്ടെത്താനായി സേന അന്വേഷണം തുടങ്ങി.
വ്യോമസേനയിലെ ഒരു പരിശീലകനും ഒരു ട്രെയിനി പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പേരും മരിച്ചു. വ്യോമസേനയുടെ പിലാറ്റസ് പി.സി 7 എം.കെ II വിമാനമാണ് ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയിലെ ഇന്ന് രാവിലത്തെ പരിശീലനത്തിനിടെ തകര്‍ന്നു വീണതെന്നും വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയതായി സ്ഥിരീകരിക്കുന്നതായും വ്യോമ സേന പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഒറ്റ എഞ്ചിനോടു കൂടിയ പിലാറ്റസ് പി.സി 7 എം.കെ II വിമാനം ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റുമാര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കാനാണ് ഉപയോഗിക്കുന്നത്. അപകടത്തെ കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam