പാർക്കിൽ കളിക്കവേ അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് റോട്ട്‌വീലർ നായകൾ, ഗുരുതര പരിക്ക്, അഴിച്ചുവിട്ട ഉടമ അറസ്റ്റിൽ

Published : May 06, 2024, 03:50 PM ISTUpdated : May 06, 2024, 03:55 PM IST
പാർക്കിൽ കളിക്കവേ അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് റോട്ട്‌വീലർ നായകൾ, ഗുരുതര പരിക്ക്, അഴിച്ചുവിട്ട ഉടമ അറസ്റ്റിൽ

Synopsis

പാർക്കിലെ സുരക്ഷാ ജീവനക്കാരന്‍റെ മകളെയാണ് നായകള്‍ കടിച്ചത്

ചെന്നൈ: റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ ചെന്നൈയിൽ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. പാർക്കിൽ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയെ രണ്ട് നായകൾ ആക്രമിച്ചത്. കുട്ടിയുടെ തലയിലാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ ഒരുവിധത്തിൽ കുട്ടിയെ നായകളിൽ നിന്ന് രക്ഷിക്കുകയായിരുന്നു. നായകളുടെ ഉടമയെയും നായകളെ പരിപാലിക്കുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

ചെന്നൈയിലെ പാർക്കിൽ കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് റോട്ട്‌വീലർ നായകളുടെ ആക്രമണം ഉണ്ടായത്. ചെന്നൈ തൗസൻഡ് ലൈറ്റ് ഏരിയയിലെ പാർക്കിലാണ് സംഭവം. സുദക്ഷ എന്ന അഞ്ചുവയസ്സുകാരിയാണ് ആക്രമിക്കപ്പെട്ടത്. പാർക്കിലെ സുരക്ഷാ ജീവനക്കാരന്‍റെ മകളാണ് കുട്ടി.

പാർക്കിലെത്തിയ ശേഷം ഉടമ നായകളെ അശ്രദ്ധമായി അഴിച്ചുവിട്ടെന്ന് പൊലീസ് പറഞ്ഞു. നായകള്‍ കുട്ടിയെ ആക്രമിച്ചിട്ടും ഉടമ ഇടപെട്ടില്ലെന്ന് പരാതിയുണ്ട്.  നായകളുടെ ഉടമയെയും പരിപാലിക്കുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തെന്ന് സീനിയർ പൊലീസ് ഓഫീസർ ശേഖർ ദേശ്മുഖ് പറഞ്ഞു. പാർക്കിലെ സിസിടിവിയിൽ നിന്നും ആക്രമണ ദൃശ്യം ലഭിച്ചു. സുദക്ഷ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം, കൈപ്പറ്റിയത് 10 ലക്ഷം, എംബിബിഎസ് വിദ്യാർത്ഥി ഉൾപ്പെടെ 6 പേർ പിടിയിൽ

പിറ്റ്ബുൾ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, മാസ്റ്റിഫ്സ് എന്നിവയുൾപ്പെടെ 23 ഇനം നായകളുടെ വിൽപ്പനയും പ്രജനനവും നിരോധിക്കാൻ മാർച്ചിൽ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇനങ്ങളെ വളർത്തുന്നവർ ഉടനെ ഇവയെ വന്ധ്യംകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യൻ വനിതാ ആർമി ഓഫിസർക്ക് യുഎൻ സെക്രട്ടറി ജനറൽ പുരസ്കാരം
34കാരിയോട് 18കാരന് പ്രണയം, പലവട്ടം തുറന്നുപറഞ്ഞു, ബെംഗളൂരുവിലെ ഫ്ലാറ്റ് തീപിടിത്തത്തിൽ വെളിവായത് ശര്‍മിളയുടെ കൊലപാതകം