സെപ്റ്റിക് ടാങ്ക് വ‍‍ൃത്തിയാക്കാനിറങ്ങിയ 2 ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

By Web TeamFirst Published May 7, 2019, 6:55 PM IST
Highlights

ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ അഞ്ച് തൊഴിലാളികൾ അബോധവസ്ഥയിലായിരുന്നു

ദില്ലി: സെപ്റ്റിക് ടാങ്ക് വ‍ൃത്തിയാക്കുന്നതിനിടയിൽ രണ്ട് ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ അഞ്ച് തൊഴിലാളികൾ അബോധവസ്ഥയിലായിരുന്നു. ഇവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് രണ്ട് തൊഴിലാളികൾ മരിച്ചത്. രോഹിണിയിലാണ് സംഭവം.

click me!