'ദക്ഷിണേന്ത്യയോട് മോദിക്ക് ചിറ്റമ്മ നയം': ശശിതരൂര്‍

By Web TeamFirst Published May 7, 2019, 6:36 PM IST
Highlights

ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ ദക്ഷിണേന്ത്യ നിര്‍ണായകമാകും. ബിജെപിയെ അധികാരത്തില്‍ നിന്നും തൂത്തെറിയുന്നതിന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള വോട്ടുകളാണ് നിര്‍ണായകമാകുക 

ദില്ലി: ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും മോദിയെ പുറത്താക്കുന്നതില്‍ നിര്‍ണായകമാകുന്ന വോട്ടുകള്‍ ദക്ഷിണേന്ത്യയില്‍ നിന്നാകുമെന്നും ശശി തരൂര്‍. ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ ദക്ഷിണേന്ത്യ നിര്‍ണായകമാകും. ബിജെപിയെ അധികാരത്തില്‍ നിന്നും തൂത്തെറിയുന്നതിന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള വോട്ടുകളാണ് കാരണമാകുകയെന്നും തരൂര്‍ വ്യക്തമാക്കി. 

എന്നാല്‍ കോണ്‍ഗ്രസിന് ഇന്ത്യയുടെ എല്ലാ ഭാഗവും എല്ലാ സംസ്ഥാനവും ഒരു പോലെ പ്രധാനപ്പെട്ടതാണ്. ഒരു സംസ്ഥാനത്തെയും പാര്‍ട്ടി അവഗണിക്കില്ല. അതിന്‍റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ മത്സരിച്ചതെന്നും ശശി തരൂര്‍ വ്യക്തമാക്കി. പിടിഎയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് തരൂര്‍ കേന്ദ്രത്തിന്‍റെ അവഗണനയ്ക്കെതിരെ രംഗത്തെത്തിയത്. 

click me!