ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടി; രണ്ട് സൈനികർക്ക് വീരമൃത്യുവരിച്ചു

Published : May 05, 2023, 01:38 PM ISTUpdated : May 05, 2023, 01:47 PM IST
ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടി; രണ്ട് സൈനികർക്ക് വീരമൃത്യുവരിച്ചു

Synopsis

സംഭവത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിനിടയിൽ ഭീകരരും കൊല്ലപ്പെട്ടതായി സൂചന. 

ദില്ലി: ജമ്മുകാശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യുവരിച്ചു. ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിനിടയിൽ ഭീകരരും കൊല്ലപ്പെട്ടതായി സൂചന. പൂഞ്ചിൽ ആർമി ട്രക്ക് ആക്രമിച്ച് 5 സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.  ഏറ്റുമുട്ടൽ തുടരുന്നതിനിടെ രജൌരിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു.

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു, പൈലറ്റടക്കം മൂന്ന് പേരും സുരക്ഷിതരെന്ന് സൈന്യം

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേന കഴിഞ്ഞ ദിവസം രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണ് പ്രദേശത്ത്  സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചിരുന്നു.   

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചു

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്