
ചത്തീസ്ഗഢ്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് പരിക്കേറ്റു. ചത്തീസ്ഗഢിലെ കാൻഗർ ജില്ലയിലാണ് മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് അതിർത്തി രക്ഷാ സേനയിലെ (ബിഎസ്‌എഫ്) രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. സൈനിക താവളത്തിന്റെ അടുത്താണ് സംഭവമുണ്ടായത്. റോഡ് സുരക്ഷാ പ്രവർത്തനത്തിലേർപ്പെട്ട രണ്ട് സൈനികർക്കാണ് പരിക്കേറ്റതെന്ന് സീനിയർ ഉദ്യോഗസ്ഥർ പറയുന്നു.
പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തി ഈ 'ഭീകരന്‍'; ഗ്രാമവാസികൾക്ക് മുന്നറിയിപ്പുമായി ബിഎസ്എഫ്
പരിക്കേറ്റ സൈനികരെ കോയാലിബേദ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ബിജാപൂർ ജില്ലയിൽ ഇന്നലെ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. സംഭവത്തിനു പിന്നിലും മാവോയിസ്റ്റുകളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്. അതേസമയം, അപകടങ്ങളുടെ പശ്ചാത്തലത്തിൽ തിരച്ചിൽ വർധിപ്പിച്ചിട്ടുണ്ട്.