
ചണ്ഡിഗഢ്: ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയെ കാണാൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ വീട്ടുവിട്ടിറങ്ങിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. പഞ്ചാബിലെ ബതിന്ദ ജയിലിൽ കഴിയുന്ന ബിഷ്ണോയെ കാണാൻ ജയിലിലിന് പുറത്തെത്തിയപ്പോഴാണ് ജയിൽ അധികൃതർ സംഭവം അറിയുന്നത്. ജയിലിന് പുറത്തുനിന്ന് ഇവർ ഒരുമിച്ചുള്ള സെൽഫികൾ എടുത്തതായും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചതായും ശിശു സംരക്ഷണ ഓഫീസർ രൺവീത് കൗർ സിദ്ദു പറഞ്ഞു.
പെൺകുട്ടികൾ ബിഷ്ണോയെ സന്ദർശിക്കാൻ വീടുവിട്ടിറങ്ങുകയായിരുന്നു. ബതിന്ദ റെയിൽവേ സ്റ്റേഷനിൽ രാത്രി താമസിച്ചതിന് ശേഷമാണ് പെൺകുട്ടികൾ സെൻട്രൽ ജയിലായ ബതിന്ദയിലേക്ക് വരുന്നത്. ജയിലിന് പുറത്തുവെച്ച് ചിത്രങ്ങളെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കാനായിരുന്നു തീരുമാനം. ലോറൻസ് ബിഷ്ണോയെ ജയിലിൽ സന്ദർശിച്ചുവെന്നും സുഹൃത്തുക്കളോട് അവകാശപ്പെടാനായിരുന്നു പെൺകുട്ടികളുടെ തീരുമാനം. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട അധികൃതർ വിഷയത്തിൽ ഇടപെടുകയായിരുന്നു.
പെൺകുട്ടികളുടെ സെൽഫി ജയിൽ അധികൃതർ ജില്ലാ ശിശുസംരക്ഷണ വകുപ്പിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടികളുടെ വീട്ടുകാരെ വിളിച്ചു വരുത്തുകയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗുർപീത് സിങ് പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള ഇടപാട് കണ്ടെത്തുകയാണെങ്കിൽ നിയമപരമായ നടപടി കൈക്കൊള്ളുമെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗുർപീത് അറിയിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയ പെൺകുട്ടികളെ സാഫി സെന്ററുകളിലേക്ക് മാറ്റി.
ജൂഹി ചൗളയുടെ പിതാവിനോട് മകളെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ച സല്‍മാന്‍; കിട്ടിയ ഉത്തരം - വീഡിയോ
ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുൾപ്പെടെ ഭീകരാക്രമണങ്ങൾ നടത്താൻ യുവാക്കളെ റിക്രൂട്ട് ചെയ്തെന്നാണ് ബിഷ്ണോയ്ക്കെതിരെയുള്ള കേസ്. അതിനിടെ, കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ മാപ്പു പറയണമെന്നും അല്ലെങ്കിൽ അന്തരഫലം അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ബിഷ്ണോയുടെ പരാമർശം. ഭീഷണിയുടെ അടിസ്ഥാനത്തിൽ സൽമാന് സുരക്ഷ കൂട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam